താൾ:33A11414.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 66 —

13. ഗാമ കൊച്ചിയിൽ വെച്ചു ചെയ്തത്.

ഗാമ കൊച്ചിയി‍‍‍‍‍‍‍‍ൽ പാ‌‌‌‌ൎത്തു വരുന്ന പറങ്കികളെ ചെന്നു കണ്ടാ
റെ, "പെരിമ്പടപ്പ ഞങ്ങളെ നല്ലവണ്ണം പോറ്റി മാപ്പിള്ളമാരുടെ
കയ്യിൽനിന്നു രക്ഷിച്ചിരിക്കുന്നു" എന്നകേട്ടപ്പൊൾ രാജാവെയും
കണ്ടു പാണ്ടിശാലയും മുളകുവിലയും മറ്റും ചോദിച്ചാറെ, "അതു
വിചാരിച്ചു പറയാം" എന്നു രാജാവ കല്പിച്ചു. ഉടനെ ഗാമ ചൊ
ടിച്ചു "താമസം എന്തിന്നു" എന്നു ചൊല്ലി പുറപ്പെട്ടു കപ്പലിൽ മ
ടങ്ങി ചെല്ലെണ്ടതിന്നു ഓടത്തിൽ കരേറി രാജാവും വഴിയെ ചെന്നു
മറ്റൊരു തോണിയിൽ കയറി തണ്ടു വലിപ്പിച്ചു. ഗാമയോടു എ
ത്തി അവന്റെ ഓടത്തിൽ കയറി "നിങ്ങൾക്ക വേഗതയും ഞ
ങ്ങൾക്ക് മന്ദതയും ഉണ്ടു സംശയം വേണ്ട താനും; ഞങ്ങൾ ഇപ്പോൾ
തങ്ങടെ വശമായല്ലൊ" എന്ന പറഞ്ഞാറെ, ഗാമ ശാന്തനായി തനി
ക്ക് വേണ്ടുന്നത ഒർ ഓലയിൽ എഴുതിച്ചു വാങ്ങി രാജാവിന്നു
പൊൎത്തുഗലിൽനിന്ന കൊണ്ടു വന്ന പൊന്മുടി മുതലായ സമ്മാന
ങ്ങളെയും കൊടുത്തു. പെരിമ്പടപ്പും ഗാമക്ക് തോൾവള വീരച
ങ്ങല ദിവ്യൌഷധങ്ങളും കൊടുത്തു, വളരെ മാനിച്ചു, കപ്പലുകൾ
ക്ക് പിടിക്കും ചരക്കുകളെ വേഗം എത്തിക്കയും ചെയ്തു. കോല
ത്തിരിയും "നാം കൊച്ചിവിലെക്ക് ചരക്കുകളെ തരാം പൊൎത്തുഗൽ
സ്നേഹം സൎവ്വപ്രമാണം, വിക്രയത്തിൽ ഛേദം വന്നാലും ഛേദം ഇല്ല"
എന്നെഴുതി. മാപ്പിള്ളമാർ പശുമാംസം വില്പാൻ വന്നത് രാജാവ്
അറിഞ്ഞു "അവരെ ഏല്പിക്കേണം" എന്ന ചോദിച്ച ഉടനെ ഗാമ:
"ഗോമാംസം ഒന്നും കപ്പലുകളിൽ വാങ്ങരുത" എന്നും കല്പി
ച്ചു പരസ്യമാക്കി. മൂന്നു മാപ്പിള്ളമാർ പിന്നെയും ഒരു പശുവിനെ
കൊണ്ടുവന്നപ്പോൾ ഗാമ അവരെ കെട്ടിച്ചു കോവില്ക്കൽ ഏല്പി
ച്ചു. പെരിമ്പടപ്പു: "അവരെ തൽക്ഷണം കഴുമ്മേൽ ഏറ്റെണം"
എന്ന വിധിക്കയും ചെയ്തു. നസ്രാണികൾ കൊടുങ്ങല്ലൂരിൽനിന്നും
കോഴികളും പഴങ്ങളും കൊണ്ടുവന്നു സമ്മാനം വെച്ചു. "ഞങ്ങൾ
എല്ലാവരും നിങ്ങളുടെ വരവുകൊണ്ടു വളരെ സന്തോഷിച്ചിരിക്കു
ന്നു. പണ്ടു ഈ രാജ്യത്ത ഞങ്ങളുടെ വംശത്തിൽ ഒരു തമ്പുരാൻ ഉ
ണ്ടായിരുന്നു, അവന്നു പുരാണ പെരുമാക്കന്മാർ കൊടുത്ത ചെങ്കോ
ലും രാജ്യപത്രികയും ഇതാ! നിങ്ങൾക്ക തരുന്നു, 30000 പേരോളം
ഞങ്ങൾ എല്ലാവരും ഒത്തിരിക്കുന്നു. ഇനി പൊൎത്തുഗൽരാജാവിന്നു
ഞങ്ങളിൽ മേല്ക്കൊയ്മ ഉണ്ടായിരിക്ക, അവന്റെ നാമം ചൊല്ലി
അല്ലാതെ ഇനി യാതൊരു കുറ്റക്കാരനെയും ഞങ്ങൾ വിധിക്കയില്ല"
എന്നു പറഞ്ഞു ആധാരവും ആ ദണ്ഡും കൊടുത്തു. അത ചുവന്നും
2 വെള്ളിവളകളും ഒരു വളയിൽ 3 വെള്ളിമണികളും ഉള്ളതും ആകു
ന്നു. തോമശ്മശാനം സിംഹളദ്വീപ മുതലായ യാത്രാസ്ഥലങ്ങളെ കുറി
ച്ചു അവർ വളരെ വിശേഷങ്ങളെ അറിയിച്ചു. "ഞങ്ങളുടെ അരി
കിൽ ഒരു കോട്ടയെ എടുപ്പിച്ചാൽ, ഹിന്തു രാജ്യം മുഴുവനും കരസ്ഥ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/138&oldid=199361" എന്ന താളിൽനിന്ന് ശേഖരിച്ചത്