താൾ:33A11414.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 64 —

ച്ചു കാട്ടി ക്ഷമ അപേക്ഷിച്ചതു ക്രൂര സമുദ്രപതി ചെവിക്കൊണ്ടില്ല.
ഇരുട്ടായാറെ, പൊൎത്തുഗൽ കപ്പലുകൾ 20 ആ ഹജ്ജികപ്പലെ വള
ഞ്ഞുകൊണ്ടു രാത്രിമുഴുവനും അള്ള മുഹമ്മത എന്ന വിളി കേട്ടുകൊണ്ടു
കപ്പല്ക്കാർ പലരും കരുണ കാട്ടേണം എന്ന് വിചാരിച്ചും കൊണ്ടി
രുന്നു വെളുക്കുമ്പോൾ 1502 അക്ത. 3. തിങ്ക. പട തുടങ്ങി 3 രാവും
പകലും വിടാതെ നടന്നു. ഒടുവിൽ തീക്കൊളുത്തിയാറെ, ശേഷിച്ചു
ള്ളവർ ചാടി നീന്തി തോണികളെ ആക്രമിച്ചു ഒരുത്തനും തെറ്റാ
തെ പൊരുതു മരിക്കയും ചെയ്തു.

ഈ അസുരകർമ്മം കേട്ടാറെ, മലയാളികൾ പറങ്കിനാമവും
ക്രിസ്തവേദത്തെയും ഒരുപോലെ നിരസിച്ചു പകപ്പാൻ തുടങ്ങി.
എങ്കിലും ഭയം ഏറെ വർദ്ധിച്ചു. കോലത്തിരി ഗാമയൊടു സംഭാഷ
ണം ചെയ്വാൻ 400 നായന്മാരൊടു കൂടെ കടപ്പുറത്ത വന്നു. ഗാമ:
"ഞാൻ "കോഴിക്കോട്ടു പക വീളും മുമ്പെ കരക്കിറങ്ങുകയില്ല" എന്നു
പറഞ്ഞാറെ, രാജാവ് ഒരു പാലം ഉണ്ടാക്കി വിതാനിപ്പിച്ചു സമുദ്ര
പതിക്ക കൈകൊടുത്തു. (19ാം അക്തമ്പ്ര.) അവൻ ലിസ്ബൊനിൽ
നിന്നു മടങ്ങിവന്ന കണ്ണനൂർ ദൂതനെ വിളിച്ചു രാജാവിന്നു മടക്കി
കൊടുത്തു കച്ചവടകാര്യവും വിലയും എല്ലാം ക്ഷണത്തിൽ തീർത്തു
പറയേണം എന്നു ചോദിച്ചു. കോലത്തിരി താമസം വിചാരിച്ചാ
റെ, ഗാമ ക്രുദ്ധിച്ചു വായിഷ്ഠാനം തുടങ്ങി. "ഇവിടുത്തെ മാപ്പിള്ള
മാർ ചതിച്ചാൽ ഞാൻ നിങ്ങളോടു ചോദിക്കും" എന്നും മറ്റും പറ
ഞ്ഞു വിട്ടു പിരിഞ്ഞു. രാജാവ് വളരെ വിഷാദിച്ചാറെ, കണ്ണനൂരി
ലുള്ള പറങ്കികൾ ആശ്വാസം പറഞ്ഞു "എന്തു സങ്കടം വന്നാലും
പൊൎത്തുഗൽ രാജാവിന്നു എഴുതി അറിയിക്കും" എന്ന ഒരു ലേഖന
ത്തിൽ ഗാമയെ ഉണൎത്തിപ്പാൻ ബുദ്ധി പറഞ്ഞു, അപ്രകാരം ചെയ്താ
റെ, ഗാമ കോപത്തെ അല്പം കുറച്ചു തെക്കോട്ടു ഓടുകയും ചെയ്തു.

12. ഗാമ കോഴിക്കോട്ട തൂക്കിൽ പക വീളിയതു

ചോമ്പാലിലും പന്തലായിനിയിലും 2 തോണിക്കാരും താമൂ
തിരി എഴുതിച്ച 2 കത്തുകളെയും കൊണ്ടുവന്നു ഗാമയുടെ കയ്യിൽ
കൊടുത്തശേഷം അവൻ മാപ്പിള്ളമാർ ഇരുവരെയും തൂക്കിക്കൊല്ലി
ച്ചു; ഓടി കോഴിക്കോട്ട തൂക്കിൽ നങ്കൂരം ഇടുകയും ചെയ്തു. (അക്ത
29.) അനന്തരം ഒരു തോണി കരയിൽ നിന്നു വന്നു അതിൽ ഒരു
പാതിരി ഉണ്ടെന്നു തോന്നി അടുത്തപ്പൊൾ മാപ്പിള്ള എന്നു കണ്ടു.
അവൻ ഭയം ഹേതുവായിട്ടു മുമ്പെ കലഹത്തിൽ പട്ടുപോയ പാതി
രിയുടെ വേഷം ധരിച്ചിട്ടു അടുത്തുവരുവാൻ കല്പന ചോദിച്ചാറെ,
"താമൂതിരിക്ക് മമത തന്നെ വെണം. അന്നു കൊന്നുപോയ പറങ്കി
കൾക്ക വെണ്ടുവൊളം പകരം ചെയ്തുവന്നുവല്ലൊ, ഇനി കച്ചവടത്തി
ന്നു യാതൊരു തടത്തവും വരികയില്ല, പണ്ടു കഴിഞ്ഞതും പടയിൽ
പട്ടതും എണ്ണെണ്ടാ' എന്നും മറ്റും പറഞ്ഞാറെ, ഗാമ: "മമതെക്ക്

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/136&oldid=199359" എന്ന താളിൽനിന്ന് ശേഖരിച്ചത്