താൾ:33A11414.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 63 —

തീക്കൊടുത്തപ്പൊൾ രാജാവ്: "ഇവർ കോവിലകത്ത കിടന്നുറങ്ങെ
ണം പകല്ക്കാലത്തു നായന്മാർ ചങ്ങാതം നടക്കേണം" എന്നു കല്പി
ച്ചു അതിഥിസല്ക്കാരം നന്നെ ചെയ്തു. നൊവക്ക് പണം പോരായ്ക
കൊണ്ടും വിലാത്തിച്ചരക്കുകൾ മാപ്പിള്ളമാർ ആരും മേടിക്കായ്ക
കൊണ്ടും കോലത്തിരി മുളകിന്ന് കൈയ്യേറ്റു കപ്പൽ നിറച്ചു 3 പറ
ങ്കികളെ കണ്ണനൂർ കച്ചവടത്തിന്നായി പാർപ്പിക്കയും ചെയ്തു. ഈ
സഹായത്താൽ നൊവ പണി എല്ലാം വേഗം തീൎത്തു; കോഴിക്കോട്ടു ക
പ്പലുമായി അല്പം പട വെട്ടി പൊർത്തുഗലിലെക്ക് മടങ്ങി പോക
യും ചെയ്തു. വഴിയിൽ വെച്ചു അവർ ഹെലെന ദ്വീപു കണ്ടു വെള്ളം ക
യറ്റിശേഷം ഹിന്തുകപ്പല്ക്കാരും അന്നുമുതൽ യാത്രയിൽ ആശ്വസിക്കേ
ണ്ടതിന്നു ആ ദ്വീപിൽ തന്നെ ഇറങ്ങിക്കൊള്ളുന്ന മര്യാദ ഉണ്ടായി.

11. ഗാമ രണ്ടാമത് മലയാളത്തിൽ വന്നപ്രകാരം.

ഈ വൎത്തമാനങ്ങളെ എല്ലാം മാനുവെൽ രാജാവും മന്ത്രികളും
വിചാരിച്ചു, കോഴിക്കോട്ട രാജാവെ ശിക്ഷിക്കേണം; കപ്പൽ ചില
തിന്നു യാത്രയാൽ ചേതം വന്നു എങ്കിലും ഇസ്ലാമിന്നു കടൽ വാഴ്ച
ഇരിക്കരുത്, സത്യവേദം നടത്തേണം, മുളകു എല്ലാം ഇവിടെനിന്നു
വിറ്റാൽ ലാഭം അത്യന്തം വർദ്ധിക്കും എന്നുവെച്ചു ഗാമ കപ്പിത്താ
ന്നു 20 കപ്പലും "ഹിന്തുസമുദ്രപതി" എന്ന സ്ഥാനവും കൊടുത്തു.
1502 ൽ മലയാളത്തിലേക്ക് നിയോഗിച്ചു വിടുകയും ചെയ്തു. അ
വൻ ഏഴിമലക്ക സമീപിച്ചാറെ, കപ്പൽ എല്ലാം തമ്മിൽ കാണുന്നേ
ടത്തോളം അകലെ ഓടിച്ചു വലകൊണ്ട എന്ന പോലെ കണ്ണനൂർ പ
ടകുകളെ വിട്ടു, കോഴിക്കോട്ടിൽ നിന്നുള്ളവ പിടിപ്പാൻ കല്പിച്ചു.
അല്പം കുറയ ഓടിയാറെ, മക്കത്തനിന്ന് വരുന്ന വലിയ കപ്പൽ കണ്ടു.
അതിൽ 300 ചില്വാനം ഹജ്ജികൾ ഉണ്ടു. ആയവർ ആവതില്ല എ
ന്നു കണ്ടപ്പോൾ, ജീവരക്ഷക്ക് വേണ്ടി പൊന്നും കപ്പലും മറ്റും പറ
ഞ്ഞു കൊടുത്തു, എന്നതു കേട്ടാറെയും ഗാമ പോരാ എന്ന കല്പിച്ച
പ്പോൾ എല്ലാ മാപ്പിള്ളമാരിലും ധനം ഏറിയ ജൊവാർ പക്കി:
"ഞാൻ മിസ്രസുൽത്താൻ കോഴിക്കോട്ടയച്ച ദൂതനാകുന്നു. ഇപ്പൊൾ
ക്ഷമിച്ചാൽ ഞാൻ 20 ദിവസത്തിനകം 20 കപ്പൽ കൊള്ളുന്ന ചര
ക്ക എല്ലാം വരുത്തി കുറവു കൂടാതെ കയറ്റിക്കൊടുക്കാം; താമൂതി
രിയോട് ഇണക്കവും വരുത്താം" എന്നു ചൊന്നതും വ്യൎത്ഥമായി.
ഗാമ കപ്പലിലുള്ള പൊന്നും ആയുധങ്ങളും ചുക്കാനും എടുത്തു പിന്നെ
നേർച്ച പ്രകാരം 20 മാപ്പിള്ളകുട്ടികളെ ലിസ്ബൊൻ പള്ളിയിൽ
സന്യാസികളാക്കി വളൎത്തേണ്ടതിന്നു തെരിഞ്ഞെടുത്തു; ഹജ്ജികളെ
കപ്പലിന്റെ ഉള്ളിൽ അടച്ചു തീക്കൊടുക്കയും ചെയ്തു. പ്രാണഭയത്താൽ
അവർ പിന്നെയും കയറി വന്നു കപ്പലിന്റെ അടിയിലുള്ള കല്ലുക
ളെ എറിഞ്ഞു തടുത്തുംകൊണ്ടു തീക്കൊടുത്തപ്പോൾ,സ്ത്രീകൾ കരഞ്ഞു
നിലവിളിച്ചു പൊന്നും രത്നങ്ങളും കുഞ്ഞികുട്ടികളെയും പൊന്തി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/135&oldid=199358" എന്ന താളിൽനിന്ന് ശേഖരിച്ചത്