താൾ:33A11414.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 43 —

അച്ചുകൂട്ടങ്ങളും സായ്പന്മാർ പാൎക്കുന്ന ശോഭിതമായ വീഥികളും മറ്റും
ഉണ്ടു. മുഖ്യമായ പകുപ്പുകൾ: കോട്ടക്കകം, കൽവത്തി, മട്ടാഞ്ചേ
രി, യൂദഭാഗം, അമരാവതി, ചെള്ളായി, തലക്കൊച്ചി രാജാവ്
പുഴയുടെ അക്കരയുള്ള തൃപ്പൂ ന്തുരയിൽ പാൎക്കുന്നു എങ്കിലും, ആസ്ഥാ
നങ്ങളുള്ള എരണാക്കുളം കൊച്ചിപ്പട്ടണത്തോടു അടുത്തിരിക്കുന്നു.
മേൽപറഞ്ഞ പകുപ്പുകളിൽ ചിലത് കൊച്ചിരാജാവിന്റെ സ്വാ
ധീനത്തിലിരിക്കുന്നു. ഇങ്ക്ളിഷകൊച്ചിയിൽ ഏകദേശം 60000
നിവാസികളുണ്ടു. അവിടത്തെ വെള്ളം കൊണ്ടു പലർക്കും പെരി
ക്കാൽ ഉണ്ടാകയാൽ, സർക്കാർ ആല്വായിൽനിന്നു ശുദ്ധ വെള്ള
ത്തെ വരുത്തുന്നു.

കിഴക്കെ മലകളിൽനിന്നു ഒഴുകിവരുന്ന വെള്ളങ്ങൾ മുമ്പെ
കൊടുങ്ങല്ലൂരിന്റെ അരികെ കടലിൽ ചേൎന്നശേഷം, 1341 അവി
ടത്തെ അഴിമുഖം പൂഴി കൊണ്ടു നികന്നിട്ട കൊച്ചിയുടെ സമീപത്തുള്ള
മണൽ പ്രദേശം നീങ്ങി കച്ചവടത്തിന്നു എത്രയും തക്ക പുഴ അവിടെ
ഉണ്ടായി വന്ന സംഗതിയാൽ കൊടുങ്ങല്ലൂരിന്റെ കച്ചവടം ക്രമത്താ
ലെ കൊച്ചിയിലേക്ക് മാറിവന്നു. എങ്കിലും കോഴിക്കോട്ടിലെ താമൂ
തിരി കൊച്ചിരാജാവെ വിരോധിക്കകൊണ്ടു, പൊൎത്തുഗീസർ വരു
മ്മുമ്പെ കൊച്ചിപട്ടണത്തിലെ കച്ചവടം അധികം വൎദ്ധിച്ചില്ല.
പൊൎത്തുഗീസർ 1500 ദിസെമ്പർ 24ാംനു — കൊച്ചിയിൽ വന്നു. 1503
ഹിന്തുരാജ്യത്തിലെ അവരുടെ ഒന്നാം കോട്ടയെ അവിടെ കെട്ടിയ
ശേഷം, കൊച്ചി അവരുടെ മുഖ്യമായ സ്ഥലങ്ങളിൽ ഒന്നായിരുന്നു.
1663 ജനുവരി 6ാം നു — ലന്തർ കോട്ടയെ ബലാല്ക്കാരേണ കൈവശ
മാക്കി, പട്ടണത്തിലും കോട്ടയിലും അല്പമല്ലാത്ത മാറ്റങ്ങൾ വരു
ത്തി, കൊച്ചി ഹിന്തു ഖണ്ഡത്തിലെ അവരുടെ തലസ്ഥാനമാകകൊ
ണ്ടു അവൎക്ക സമാധാനത്തിൽ 4000വും യുദ്ധകാലത്തിൽ 15000വും പ
ട്ടാളക്കാർ പാർപ്പാൻ തക്ക സ്ഥലങ്ങൾ അവിടെ ഉണ്ടായിരുന്നു എന്നു
കേൾക്കുന്നു. ലന്തരുടെ അധികാരം ക്രമത്താലെ ക്ഷയിച്ചശേഷം,
ഇങ്ക്ളിഷ്കാർ 1795 ഒക്തൊബർ 20ാം നു — കോട്ടയെ പിടിച്ചു കൊച്ചി
മലയാളപ്രൊവിൻശ്യയോടു ചേൎത്തു, കോട്ടയെക്കൊണ്ടു ആവശ്യമില്ലെ
ന്നു വിചാരിച്ചു ഇങ്ക്ളിഷ്കാർ അതിനെ 1814ൽ പൊളിച്ചിരിക്കുന്നു.

തങ്കച്ചേരി, വ. അ. 8° 45′ കി. നീ . 76° 37′ എന്നത മു
മ്പെ ലന്തരുടെതായിരുന്നു. അവിടത്തെ കോട്ട കടലിൽ നീണ്ടു കിട
ക്കുന്ന മുനമ്പിൽ കെട്ടിയിരുന്നു. അതിന്റെ മതിലുകളുടെയും പൊ
ൎത്തുഗീസർ പണിയിച്ച ഗോപുരത്തിന്റെയും ചില ശേഷിപ്പുകൾ
ഇനിയും കാൺമാനുണ്ടു. നിവാസികൾ 1700. അവർ മിക്കാറും
രോമക്കാരത്രെ.

അഞ്ചിങ്കൽ വ. അ. 8° 39′ കി. നീ . 76° 48′ എന്നത്
കൊല്ലത്തിൽനിന്നു ഏകദേശം 20 മയിത്സ തെക്കായി മുമ്പെ മുളക
കച്ചവടത്തിന്നു മുഖ്യ സ്ഥലമായിരുന്നു. ഇങ്ക്ളിഷകൊമ്പന്ന്യാർക്ക
അവിടെ 1694 — 1815 വരെ പാണ്ടികശാലകളും ഒരു കോട്ടയും

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/115&oldid=199338" എന്ന താളിൽനിന്ന് ശേഖരിച്ചത്