താൾ:33A11414.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 44 —

ഉണ്ടായിരുന്നു. ഇങ്ക്ളിഷ്കാർ നീങ്ങിയശേഷം, അഞ്ചതെങ്ങ് വളരെ
ക്ഷയിച്ചിരിക്കുന്നു; 2000ത്തിൽ അധികമുള്ള നിവാസികളിൽ
മിക്കവാറും പേർ രോമക്കാരാകുന്നു.

തെക്കെ മലയാളം

തെക്കെ മലയാളം പൊന്നാനിപ്പുഴയുടെയും കന്യാകുമാരിയു
ടെയും (വ. അ.10° 45′ 8° 4′)കടലിന്റെയും സഹ്യമലകളുടെയും
(കി. നീ . 76° 77° 40′) നടുവിൽ അത്രെ. അതിന്റെ സാധാരണ ദേ
ശസ്വഭാവം വടക്കിലുള്ളതിനോടു ഏകദേശം ഒക്കുന്നു. ചാവക്കാട തുട
ങ്ങി തിരുവനന്തപുരം വരെ നീണ്ടു കിടക്കുന്ന കായലുകൾ* ചിലേ
ടത്ത അധികം വിസ്താരമായിരിക്കുന്നു. എങ്കിലും മിക്കവാറും സ്ഥല
ങ്ങളിൽ ആഴം എത്രയും കുറയും. അവിടെയുള്ള ചളിപ്രദേശങ്ങൾ
നേൽവിളച്ചലിന്നു ഏറ്റവും യോഗ്യമാകുന്നു. നാട്ടുകാർ മിക്കവാറും
വടക്കെ മലയാളത്തിൽ എന്ന പോലെ ചിതറികിടക്കുന്ന കുന്നുക
ളിൽ തെങ്ങ്, മാവ, പിലാവ മുതലായ ഫലവൃക്ഷങ്ങൾ നിറഞ്ഞ
പറമ്പുകളിൽ പുര കെട്ടി വസിക്കുന്നു. കൊച്ചി, തിരുവിതാംകോട
രാജ്യങ്ങളിലെ നിവാസികളുടെ സംഖ്യ ഏകദേശം 1600000.
അതിൽ നാലിൽ ഓരോഹരി ക്രിസ്ത്യാനികളായിരിക്കുന്നു. യഹൂദ
ന്മാർ 5000—6000 പേർ ആയിരിക്കും. മുസല്മാനരുടെ വാഴ്ച തെ
ക്കെ രാജ്യങ്ങളോളം എത്തായ്കകൊണ്ടു അവരുടെ സംഖ്യ വടക്കിൽ
എന്നപോലെ അത്ര വലിയതല്ല, ഏകദേശം 70000 ആയിരിക്കും.

കിഴക്കെ അംശം മുഴുവനും മലഭൂമി തന്നെ. അത വടക്ക മുതൽ
തെക്കെ അതിരോളം പല ശിഖരങ്ങളോടും ചെറു താഴ്വര ചുരങ്ങ
ളോടും കൂടെ വ്യാപിച്ചു; ആന, പുലി, കഴുതപ്പുലി , പോത്ത, കരടി,
ചെന്നായി , പന്നി, മാൻ, മുള്ളൻ, പലമാതിരി കുരങ്ങ മുതലായ
കാട്ടുമൃഗങ്ങൾക്ക വാസസ്ഥലമായി കപ്പല്പണി ഇത്യാദികൾക്ക് എത്ര
യും വിശേഷമായ മരങ്ങൾ നിറഞ്ഞ കാടത്രെ . ചില സ്ഥലങ്ങളിൽ
കപ്പിത്തോട്ടങ്ങളെ നട്ടുണ്ടാക്കി വരുന്നു. അവിടെ പാർക്കുന്ന കാട്ടാളർ
പല വിധമായിരിക്കുന്നു. സഹ്യപർവ്വതത്തിന്റെ പ്രധാന കൊടു
മുടികൾ: ആനമല, ചൂളമല, തിരുത്തണ്ട, പെരിയമല, ചെങ്ങമ
നാടു, പീരുമേടു, മാർദ്ദവമല, കുടയത്തൂരമല, അമൃതമല, പാപനാ
ശനമല, നെടുമ്പാറമല, കല്പനാടമല, മഹേന്ദ്രഗിരി, അഗസ്ത്യകൂടം.

പുഴകളിൽ മുഖ്യമായത പെരിയാറും, അതിന്റെ ഉറവു തിണ്ടി
ക്കൽ, തിരുനെൽവേലി, തിരുവിതാംകൊട സംസ്ഥാനം ചേരുന്ന
സ്ഥലത്തിന്റെ സമീപം സഹ്യപർവ്വതത്തിന്റെ ഏറ്റവും ഉയർന്ന
ഭാഗങ്ങളിൽ കിടക്കുന്നു. അതിന്റെ ഓട്ടം ഒന്നാമത വടക്ക


*കൊല്ലത്തിന്റെയും തിരുവനന്തപുരത്തിന്റെയും നടുവിൽ ഉയരമുള്ളതാകു
ന്നു. തെക്കിലും വടക്കിലുമുള്ള കായലുകളെ വേർതിരിക്കുന്നു. അവിടെ 6 മയിത്സ
കരവഴിയായി പോകേണം. ശിഷ്ടം 2000 മയിത്സ തോണിയിൽ പോകാം.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/116&oldid=199339" എന്ന താളിൽനിന്ന് ശേഖരിച്ചത്