താൾ:33A11414.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 40 —

ഇക്ളിഷ്കാൎക്കും ഒരു പാണ്ടികശാലയുണ്ടായി. അവിടത്തെ തങ്കാളൻ
മുഹമ്മദനബിയുടെ മകളായ പാത്തുമ്മയുടെ സന്തതിയിലുള്ളവൻ എ
ന്നു പറയുന്നു എങ്കിലും , അവർ മരുമക്കത്തായം പ്രമാണിക്കുന്നു.

തൃത്താല, ഇവിടെ ഒരു അങ്ങാടിയും ബങ്കളാവും സമീപം
ചൊല്ക്കൊണ്ട കടലും ഉണ്ടു. അതിന്റെ കുറെ താഴെ മങ്കര എന്ന ഉപ
നദി പൊന്നാനിപ്പുഴയോടു ചേരുന്നു.

കൂറ്റനാട, ഇവിടെ ഒരു അങ്ങാടിയുണ്ടു. മുമ്പെ കൂറ്റനാട താലൂ
ക്കകച്ചേരി ഉണ്ടായിരുന്നു.

ചാവക്കാട, വ. അ. 10° 33′ കി. നീ . 76° 6′ ഇവിടെ മ
ജ്ജിസ്ട്രേട്ടു കച്ചേരിയും മുൻസിഫ് കോടതിയും സ്ക്കൂളും ഉണ്ടു. അതി
ന്റെ സമീപം ഗുരുവായൂർ എന്ന ശ്രുതിപ്പെട്ടക്ഷേത്രവും* മഠങ്ങളും കാ
ണുന്നു. അവിടെ കൊല്ലംതോറും വലിയ ഉത്സവം കൊണ്ടാടുന്നു.

ചേറ്റവായി എന്നത് ചാവക്കാടിന്റെ കുറെ തെക്കിലായി
27 മയിത്സ നീളവും 5 മയിത്സ വിസ്താരവും ഉള്ള ഒരുവക ദ്വീപിന്മേ
ലത്രെ. ലന്തൎക്ക മുമ്പെ അവിടെ ഒരു കോട്ടയുണ്ടായിരുന്നു എങ്കിലും,
ഹൈദരാലി അവരെ അവിടെനിന്നു 1776ൽ ആട്ടിക്കളഞ്ഞു.

8. വള്ളവനാട താലൂക്ക

ഈ താലൂക്ക കടൽമണ്ടിപ്പുഴയുടെയും പൊന്നാനിപ്പുഴയുടെയും
മദ്ധ്യെ തന്നെ. ഇപ്പോൾ അതിൽ മങ്കരപ്പുഴയുടെയും പൊന്നാനിപ്പുഴ
യുടെയും നടുവിലുള്ള നെടുങ്ങനാടും അടങ്ങിയിരിക്കുന്നു. അതിന്റെ
അതിരുകൾ: വടക്ക ഏൎന്നാടും വയനാടും, കിഴക്ക നീലഗിരിയും
കൊയമ്പത്തൂരും, തെക്ക പാലക്കാടും കൊച്ചി രാജ്യവും , പടിഞ്ഞാറ
പൊന്നാനി താലൂക്കും ഏർന്നാടും. നിവാസികൾ 247000. അംശ
64.

മുഖ്യമായ സ്ഥലങ്ങൾ

അങ്ങാടിപ്പുറം , ഇവിടെ താലൂക്കുകച്ചേരിയും അങ്ങാടിയും
വലിയ ക്ഷേത്രവും കോവിലകവും സ്ക്കൂളും ഉണ്ടു. അതിന്റെ കുറെ വട
ക്ക നെന്മണി എന്ന മലയെ കാണും.

മണ്ണാർക്കാട, ഇത കാട്ടിലെ കച്ചവടസ്ഥലമത്രെ. അതിന്റെ
കിഴക്കിൽ പലക്കാട വടമലയുണ്ടു.

കരിമ്പുഴ, ഇവിടെ ഏറാൾപാടരാജാവിന്റെ കോവിലകവും
ചെട്ടികളുടെ തെരുവും ഉണ്ടു. അതിന്റെ 4 മയിത്സ തെക്ക വയിലാം


*നാരായണ ഭട്ടത്തിരി എന്ന ശാസ്ത്രി അവിടെവെച്ചു തുഞ്ചൻ മീൻ
തൊട്ടുകൂട്ടുക എന്നു പറഞ്ഞ വാക്കിന്മേൽ നാരായണീയം സ്ത്രോത്രം ഉണ്ടാക്കിയ
പ്രകാരം കേൾക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/112&oldid=199335" എന്ന താളിൽനിന്ന് ശേഖരിച്ചത്