താൾ:33A11414.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 39 —

വണ്ടുർ എന്ന ദേശത്തിൽ ചന്തയും അങ്ങാടിയും ബങ്കളാവും
ഉണ്ടു. അവിടെനിന്നു നീലഗിരിയെ സമീപമായി കാണാം.

എടവണ്ണ, ഇവിടെ ഒരു ചെറിയ അങ്ങാടിയുണ്ടു. മുമ്പെ ഒരു
ബങ്കളാവും ഉണ്ടായിരുന്നു.

അരീക്കൊട ,ബെപ്പൂർപ്പുഴയുടെ വക്കത്തായി അവിടെ വരെ
തോണികൾ പോകുന്നു. തീവണ്ടി വരും മുമ്പെ ആളുകൾ പലപ്പോ
ഴും ഈ വഴിയായി വണ്ടൂർ ചിച്ചിപ്പാറ ചുരത്തിൽ കൂടി നീലഗിരി
യിലേക്ക് പോയി, അപ്പോൾ ഒരു ബങ്കളാവുണ്ടായിരുന്നു. ഇപ്പോൾ
ചെറിയ അങ്ങാടിയെ ഉള്ളൂ.

കണ്ടുവെട്ടി എന്നത് മാപ്പിള്ളമാരുടെ മുഖ്യമായ സ്ഥലങ്ങ
ളിൽ ഒന്ന ഇവിടെ ഒരു അങ്ങാടിയും പ്രധാനപ്പള്ളിയും മുസ്സാവരി
ബങ്കളാവും ഉണ്ടു.

നിലമ്പൂർ എന്നത് മരക്കച്ചവടത്തിന്നു മുഖ്യമായ സ്ഥലം;
അവിടെ സക്കാർ വക ജാതിമരത്തോട്ടവും പുഴയിൽ പൊന്നും രത്ന
ങ്ങളും ഉണ്ടു.

7. പൊന്നാനിതാലൂക്ക

ഈ താലൂക്ക മുമ്പെ വെട്ടത്തനാട കൂറ്റനാട ചാവക്കാട എന്നി
ങ്ങിനെ മൂന്നായിരുന്നു. അതിന്റെ അതിരുകൾ വടക്ക ഏർന്നാടും
കിഴക്ക് വള്ളവനാടും കൊച്ചി രാജ്യവും , തെക്ക കൊച്ചി പടിഞ്ഞാറ
കടലും നിവാസികൾ 312,000 അംശങ്ങൾ 74.

മുഖ്യമായ സ്ഥലങ്ങൾ

താനൂർ, വ. അ. 10° 581 കി. നീ . 78° 561 എന്ന നഗരം ചെ
റിയ തുറമുഖവും കച്ചവടസ്ഥലവും അത്രെ. മുമ്പെ മുഖ്യമായ പട്ടണ
ങ്ങളിൽ ഒന്നായിരുന്നു, ഇപ്പോൾ അതിന്റെ മഹത്വം കുറഞ്ഞു പോ
യി; അവിടെ ഒരു പുകവണ്ട് അപ്പീസുണ്ടു.

പുതിയങ്ങാടി , ഇവിടെ വലിയ അങ്ങാടിയും മജ്ജിസ്ട്രേട്ടക
ച്ചേരിയും മുൻസീഫ് കോടതിയും സ്കൂളും ഉണ്ടു. സമീപമുള്ള തീവ
ണ്ടി അപ്പീസിന്നു തിരൂർ എന്നു പേർ.

കൊടക്കൽ, പുതിയങ്ങാടിയിൽനിന്നു 3 മയിത്സതെക്കത്ര.
അവിടെ ഒരു ജർമ്മൻമിശ്യൻ സഭയും പള്ളിയും ബങ്കളാവും ഉണ്ടു.

തിരുന്നാവായി ക്ഷേത്രവും, താമൂതിരികോവിലകവും പൊ
ന്നാനിപ്പുഴയുടെ വടക്കതീരത്തായി കൊടക്കല്ലിൽനിന്നു.38 മയിത്സ
കിഴക്കത്രെ.

പൊന്നാനി, വ. അ. 10° 47′ കി. നീ. 76° ഇത പൊന്നാ
നിപ്പുഴയുടെ തെക്കെവക്കത്തുള്ള തുറമുഖവും കച്ചോടനഗരവും ആകു
ന്നു. ഇവിടെ താലൂക്കകച്ചേരിയും മുൻസീഫ്‌കോടതിയും മാപ്പിള്ള
മാരുടെ അനേകപള്ളികളും ഉണ്ടു. മുന്നെ ഇവിടെ പ്രാഞ്ചിക്കാർക്കും

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/111&oldid=199334" എന്ന താളിൽനിന്ന് ശേഖരിച്ചത്