താൾ:33A11414.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 41 —

കുന്നംശത്തിൽ രാമായണം മഹാഭാരതം മുതലായ ശാസ്ത്രങ്ങളെ മല
യാളഭാഷയിൽ ആക്കിയ തുഞ്ചത്തെഴുത്തച്ഛൻ പാൎത്ത വീടുണ്ടു.*

ചെറുപുള്ളശ്ശേരി, വ. അ. 10° 531 കി. നീ. 75° 23′ ഇവി
ടെ മുമ്പെ നെടുങ്ങനാടതാലൂക്കകച്ചേരി ഉണ്ടായിരുന്നു. ഇപ്പോൾ
മജ്ജിസ്രേട്ടകച്ചേരിയും സ്ക്കൂളും ബങ്കളാവും മഹാക്ഷേത്രവും വലിയ
ചന്തയും ഉണ്ടു.

പട്ടാമ്പി, ഇവിടെ ഒരു മുൻസീഫകോടതിയും ഒരു പുകവണ്ടി
അപ്പീസും അവിടെനിന്നു ചെറുപുള്ളശ്ശേരിയിലേക്ക് നിരത്ത വഴി
യുമുണ്ടു.

ശൊറന്നൂർ, ഇവിടെ ഒരു പുകവണ്ടി അപ്പീസും വിലാത്തി
യിൽനിന്നു കൊണ്ടുവന്ന നല്ല ഇരിമ്പു പാലവുമുണ്ടു.

വാണിയങ്കുളം, ഇവിടെ ഒരു വലിയ ചന്തയുണ്ടു. മുമ്പെ ഒരു
ബങ്കളാവുണ്ടായിരുന്നു. തീവണ്ടി ഇപ്പോൾ, കടന്നു പോകകൊണ്ടു
അത പൊളിഞ്ഞുകിടക്കുന്നു.

ഒറ്റപ്പാലം, ഇവിടെ ഒരു ചന്തയും മുൻസീഫകോടതിയും പുക
വണ്ടി ആപ്പീസുമുണ്ടു.

ലക്കടി എന്നത 4 വഴികൾ കൂടുന്ന സ്ഥലമത്ര. ഇവിടെ
ഒരു ചന്തയും പുകവണ്ടി അപ്പീസുമുണ്ടു.

9. പാലക്കാട താലൂക്ക

ഇതിൽ ഇപ്പോൾ തെമ്മലപ്പുറവും അടങ്ങിയിരിക്കുന്നു. അതി
ന്റെ അതിർ: വടക്ക വള്ളുവനാടും കോയമ്പത്തൂരും, കിഴക്ക കോയ
മ്പത്തൂരും ചിറ്റുരോടു സംബന്ധിച്ച കൊച്ചിരാജ്യവും, തെക്ക കൊ
ച്ചിരാജ്യവും, പടിഞ്ഞാറ കൊച്ചിരാജ്യവും വള്ളുവനാടും . നിവാസി
കൾ 280000.അംശങ്ങൾ 57.

മുഖ്യമായ സ്ഥലങ്ങൾ

പറളി എന്നത് നാലു വഴികൾ കൂടുന്ന സ്ഥലമത്ര. അവിടെ
ഒരു ചെറിയ അങ്ങാടിയും പുകവണ്ടി അപ്പീസും ഉണ്ടു.

മുണ്ടൂർ. ഇവിടെ ഒരു വലിയ ഗ്രാമമുണ്ടു.

കൊങ്ങാട, ഇവിടെ ഒരു വലിയ ചന്തയുണ്ടു. അതിൽ പോത്തു
കൾ പ്രധാനം .

പാലക്കാട, വ. അ. 10° 45′ കി. നീ . 76° 43′ എന്നത് ഉൾനാ
നാടുകളിലെ നഗരങ്ങളിൽ മുഖ്യമായ്ത്. അവിടെ വലിയ അങ്ങാടിയും
ഗ്രാമങ്ങളും താലൂക്കകച്ചേരിയും മുൻസീഫകോടതിയും പോലീസ,


*തുഞ്ചൻ ജീവിച്ചത ഇപ്പോൾ ഏകദേശം 300 കൊല്ലമായി അവനെയും
മകളെയുംകൊണ്ടു നാട്ടുകാർ പല കഥകളിൽ സ്തുതിച്ചു പറയുന്നു. അവരുടെ സ്വ
ന്ത കൈയക്ഷരത്തിലുള്ള ഗ്രന്ഥങ്ങൾ ഇനിയും കാണ്മാനുണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/113&oldid=199336" എന്ന താളിൽനിന്ന് ശേഖരിച്ചത്