താൾ:33A11414.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 33 —

പെരുത്ത ഭയമുണ്ടാകയാൽ, നെയ്യം ഇളന്നീരും കൊണ്ടു പോകുന്നവർ
അതിന്നു മുമ്പെ 28 ദിവസം സൂക്ഷ്മമായ വ്രതത്തോടെ ഇരിക്കെണം.

നെടുമ്പുറംചാൽ, പെരിയ ചുരത്തിന്റെ താഴെയായി പനി
യുള്ള ദിക്കത്ര. അവിടെ ഒരു മുസ്സാവരി ബങ്കളാവും ചെറിയ അ
ങ്ങാടിയുമുണ്ടു. ചുറ്റുമുള്ള കാടുകളിൽ കുറുച്ചിയർ മുതലായ ജാതികൾ
പാൎക്കുന്നു.

കണ്ണോത്ത, അതും മാനന്തവാടിക്ക പോകുന്ന നിരത്തരികെ
തന്നെ. അവിടെ ഒരു മുസ്സാവരി ബങ്കളാവും ഒരു ചെറിയ അ
ങ്ങാടിയും ഉണ്ടു.

കൂത്ത്‌പറമ്പ എന്നത് തലശ്ശേരിയുടെ കിഴക്കവടക്കിൽ 8
മയിത്സ ദൂരമായി അവിടെ ഒരു മുൻസീഫകോടതിയും പൊലീസ
ഷ്ടേഷനും സ്ക്കൂളും ചെറിയ അങ്ങാടിയും എരിമ്മക്കാരുടെ ഗ്രാമവും
ഉണ്ടു. അതിന്റെ കുറെ വടക്ക തലശ്ശേരിയിൽനിന്നു കുടകിന്നും മാന
ന്തവാടിക്കും ഉള്ള നിരത്തുകൾ പിരിഞ്ഞു പോകുന്നു.

തലശ്ശേരി, വ. അ. 11° 45′ കി. നീ. 75° 32′ ഇത തുറമു
ഖവും വലിയ കച്ചവടവും ഉള്ള ഒരു നഗരമത്രെ . ഇവിടെ ജില്ല,
സ്മോൾകൊസ, പ്രിൻസ്പൽസദ്രാമീൻ, മുൻസീഫ് കോടതിക
ളും സബ്കലക്ടർ താലൂക്കച്ചേരികളും* വടക്കെ മലബാരിന്റെ
പോലീസ അപ്പീസ്സും തടവുകാർ പാർക്കുന്ന കോട്ടയും ഇങ്ക്ളിഷ,
രോമ, ജർമ്മൻമിശ്യൻ പള്ളികളും , ഹാസ്പത്രിയും, സ്ക്കൂളുകളും,
മാപ്പിള്ളമാരുടെ ചില വലിയ പള്ളികളും നാട്ടുകാരുടെ ക്ഷേത്രങ്ങളും
അങ്ങാടികളും കപ്പിചേറുന്ന സ്ഥലങ്ങളും പാണ്ടികശാലകളും ബങ്ക
ളാവുകളും ഉണ്ടു. നഗരത്തിന്റെ മുഖ്യമായ അംശങ്ങൾ: പഴയതല
ശ്ശേരി, കോട്ടക്കകം, പെസ്സവാതിൽ, ചാൽ, തലായി, തിരുവ
ങ്ങാട, വാടിക്കകം മുതലായവ തന്നെ. 1683 ഇങ്ക്ളിഷ്കാർ തലശ്ശേ
രിയിൽ ഒരു പാണ്ടികശാല സ്ഥാപിച്ച ശേഷം, ലന്തർ മുമ്പെ
കെട്ടിയ കോട്ടയെ അവൎക്ക 1708 കോലത്തിരിയിൽനിന്നു ലഭി
ച്ചിട്ടു, അവർ തലശ്ശേരി മലയാളത്തിലെ മുഖ്യമായ സ്ഥലമാക്കി.
1780—1782 ഹൈദരിന്റെ സൈന്യങ്ങൾ കോട്ടയെ വളഞ്ഞു. എ
ങ്കിലും , അബ്ബിങ്ങ്റ്റൻ സായ്പ അവരെ തോല്പിച്ചു, മലയാളം
ഇങ്ക്ളിഷ്കാരുടെ കൈവശത്തിലായ ശേഷം, തലശ്ശേരിയിൽ വലിയ
അപ്പീൽകോടതിയും പട്ടാളവും ഉണ്ടായി. അവറ്റെ നീക്കിയതി
ന്റെ ശേഷം, തലശ്ശേരിയുടെ മഹത്വം കുറഞ്ഞു എങ്കിലും, കച്ചവട
ത്താൽ പുതുതായി പുഷ്ടി വന്നു തുടങ്ങി. തലശ്ശേരിയുടെ തുറമുഖ
ത്തിന്റെ വടക്കുഭാഗത്ത കടലിൽ അനേകം പാറകളുണ്ടു; കര മുമ്പെ
അവിടത്തോളം ആയിരുന്നു എന്നു നാട്ടുകാർ പറയുന്നു.

ധർമ്മടം, അഞ്ചരക്കണ്ടിപ്പുഴയുടെ രണ്ടു കയികളുടെ നടുവിൽ
ഉള്ള ഒരു ദ്വീപത്രെ. അത് ഏകദേശം 2 മയിത്സ തലശ്ശേരിയുടെ വ

*താലൂക്കച്ചേരി ഇതുവരെ തലശ്ശേരിയിൽനിന്ന 4 മയിത്സ ദൂരമുള്ള കതി
രൂരിൽ ഉണ്ടായത്.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/105&oldid=199328" എന്ന താളിൽനിന്ന് ശേഖരിച്ചത്