താൾ:33A11414.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 34 —

ടക്ക ആകുന്നു. മുമ്പെ അവിടെ ഒരു രോമപ്പള്ളിയും മാൎഗ്ഗക്കാരുടെ ചെ
റിയ പട്ടണവും സായ്പന്മാരുടെ ചില ബങ്കളാവുകളും ഉണ്ടായി
രുന്നു. ഇപ്പോൾ ചെറിയ അങ്ങാടിയും പറമ്പുകളും പള്ളിയുടെയും
ബങ്കളാവുകളുടെയും പൊളിഞ്ഞ ചുമരുകളുമ്മാത്രമെ കാണ്മാനുള്ളു. അ
വിടത്തെ കുന്നിൻമുകളിൽ പുരാണക്കോട്ടയുടെ ശേഷിപ്പുകളുണ്ടു. അ
വ ചേരമാൻ പെരുമാളിന്റെ കോട്ടയായിരുന്നു എന്നു കേൾക്കുന്നു.

പാനൂർ, തലശ്ശേരിയിൽനിന്നു 4 മയിത്സ കിഴക്ക അവിടെ
ഒരു ചെറിയ അങ്ങാടിയുണ്ടു. മുമ്പെ അവിടെ മുൻസീഫ കോടതി
യുണ്ടായിരുന്നു.

മയ്യഴി, വ. അ. 11° 42′ കി. നീ. 75° 35′ എന്നത് ഒരു ചെ
റിയ പട്ടണവും തുറമുഖവും അത്രെ. കപ്പലുകളിൽ കൊണ്ടുവരുന്ന ചര
ക്കുകളിൽ ബ്രാണ്ടി, വീഞ്ഞ മുതലായവ മുഖ്യം. അവിടെ ചുങ്കം
കൊടുപ്പാൻ ഇല്ലായ്കകൊണ്ടു തലശ്ശേരിയിൽ പാർക്കുന്ന ചില ക
ച്ചവടക്കാർ ചരക്കുകളെ അവിടെവെച്ചു ആവശ്യം പോലെ വരുത്തു
ന്നു. രോമക്കാർക്ക കൊല്ലന്തോറും ഒക്ടൊബർ 15ാം നു അവിടത്തെ പ
ള്ളിയിൽ ഒരു പെരുന്നാളുണ്ടായിട്ട അവർ സമീപത്തിൽനിന്നു മാ
ത്രമല്ല, ദൂരരാജ്യങ്ങളിൽനിന്നും വന്നു കൂടുന്നു. പ്രാഞ്ചിക്കാർ 1722 മു
തൽ മയ്യഴിയിൽ കുടിയിരുന്നു, ഉറപ്പു ള്ള കോട്ടയെ കെട്ടിയ ശേഷം,
ഇങ്ക്ളിഷ്കാർ 1761 അതിനെ അവരിൽനിന്നു എടുത്ത സമയം,
അവിടെ 319 വലിയ തോക്കുകളുണ്ടായി എന്നു കേൾക്കുന്നു. 1763
പ്രാഞ്ചിക്കാർക്ക മടക്കി കിട്ടിയ പിന്നെ 1793 ഇങ്ക്ളിഷ്കാർ
മയ്യഴിയെ രണ്ടാമത പിടിച്ചു തലശ്ശേരിയിൽനിന്നു മയ്യഴിയിലേക്ക
പോയി പാർത്തു എങ്കിലും , 1817 പ്രാഞ്ചിക്കാർക്ക അതിനെ തി
രികെ കൊടുത്തു, അവർക്ക ഇപ്പോൾ ഉള്ള രാജ്യം 2 ചതുരശ്രമയി
ത്സിൽ അല്പം അധികം വലുതായി അതിന്റെ വലിയ അംശം
പുഴയുടെ വടക്കുഭാഗത്ത കിടക്കുന്നു. എങ്കിലും, പട്ടണം തെക്കെ വ
ക്കത്തത്രെ. രാജ്യഭാരം നടത്തുന്നത് നാട്ടുകാർ മൂപ്പൻ സായ്പ എന്ന
പറയുന്ന ഗവൎണ്ണർ തന്നെ. അപ്പീൽ ചെയ്‌വാനുണ്ടെങ്കിൽ പുതുശ്ശേ
രിയിലേക്ക പോകേണം.

പ്രാഞ്ചിക്കാർക്ക് കോഴിക്കോട്ടിലും ഒരു ചെറിയ സ്ഥലമുണ്ടു.

3. കുറുമ്പ്രനാടതാലൂക്ക

ഈ താലൂക്ക മുമ്പെ കടത്തനാട, കുറുമ്പ്രനാട എന്നിങ്ങനെ
രണ്ടായി വിഭാഗിച്ചിരുന്നു. കടത്തനാട മയ്യഴിപ്പുഴയുടെയും കോട്ട
പ്പുഴയുടെയും , കുറുമ്പ്രനാട കോട്ടപ്പുഴയുടെയും കോരപ്പുഴയുടെയും നടു
വിൽ അത്രെ. കുറുമ്പ്രനാടതാലൂക്കിന്റെ അതിർ: വടക്ക കോട്ടയം
താലൂക്കും , കിഴക്ക വയനാടും , തെക്ക കോഴിക്കോടും, പടിഞ്ഞാറ
കടലും തന്നെ; നിവാസികൾ 204000, അംശങ്ങൾ 63.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/106&oldid=199329" എന്ന താളിൽനിന്ന് ശേഖരിച്ചത്