താൾ:33A11414.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 32 —

കുരുമുളക് മുതലായ ചരക്കുകളെ സമ്പാദിക്കേണ്ടതിന്നു ഒരു വക തോ
ട്ടം ഉണ്ടാക്കിയിരുന്നു. അതിനാൽ വിചാരിച്ച ലാഭം വരുന്നില്ല
എന്നു കണ്ടു അതിനെ ബ്രൌൺസായ്പിന്നു വിറ്റു. അവിടെയുള്ള
ചെറിയ അങ്ങാടിക്ക തട്ടാരി എന്നു പേർ.

എടക്കാട എന്നത കണ്ണനൂരിന്റെയും തലശ്ശേരിയുടെയും നടു
വിൽ അത്രെ. അവിടെ എടക്കാട്ടമ്പലം, ഊർപ്പയച്ചികാവ എന്ന
ക്ഷേത്രങ്ങളും ചെറിയ അങ്ങാടിയും ഉണ്ടു.

2. കോട്ടയം താലൂക്ക

കോട്ടയം താലൂക്ക കൂടക്കടവിന്റെയും മയ്യഴിപ്പുഴയുടെയും മദ്ധ്യ
ത്തിൽ അത്രെ. അതിന്റെ വടക്കെ അതിർ കൂടക്കടവെയും അഞ്ചര
ക്കണ്ടിപ്പുഴയെയും അനുസരിച്ച ശേഷം, കൂടാളിയുടെ പടിഞ്ഞാറെ
ഭാഗത്ത കടന്നു ഇരിക്കൂറിന്റെ പടിഞ്ഞാറിൽ വളവടപ്പുഴയെ ചേർ
ന്നു കടകോളം ചെല്ലുന്നു. അതിന്റെ വടക്ക ചിറക്കത്താലൂക്ക ത
ന്നെ. കിഴക്കെ അതിർ കടകവയനാടമലകളും, തെക്ക മയ്യഴിപ്പുഴയും ,
കുറുമ്പ്രനാട താലൂക്കും, പരന്ത്രീസരാജ്യവും തന്നെ. നിവാസികൾ
ഏകദേശം 125000 അംശങ്ങൾ 28.

മുഖ്യമായ സ്ഥലങ്ങൾ

കൂടാളി, ഇവിടെ ഒരു ചെറിയ അങ്ങാടിയും ചാലിയരുടെ
ഒരു തെരുവും ഉണ്ടു. ചുറ്റുമുള്ള നാടുകളും കാടുകളും മിക്കതും അവിട
ത്തെ യജമാനന്റെ കൈവശത്തിലാകുന്നു.

ചാവശ്ശേരി കൂടാളിയെ പോലെ കുടകിൽ പോകുന്ന നിരത്ത
രികിൽ കിടക്കുന്നു. അവിടെയുള്ള അങ്ങാടിയിൽ കുരുമുളക പ്രധാ
നം. അവിടത്തെ കോവിലകങ്ങളിൽ കോട്ടയത്ത മൂത്ത രാജാവി
ന്റെ ശേഷക്കാർ പാർക്കുന്നു; അവൎക്ക കിഴക്കെ കോവിലകം പടി
ഞ്ഞാറെ കോവിലകം എന്നു പേർ പറഞ്ഞു വരുന്നു.

പഴശ്ശി, തലശ്ശേരിയിൽനിന്നു കുടകിലേക്കുള്ള വഴിയിൽ ആ
കുന്നു. മാളികത്താഴത്ത രാജാവിന്നു* അവിടെ കൊവിലകമുണ്ടാക
കൊണ്ടു അവന്നു പഴശ്ശി രാജാവെന്നു പേർ ഉണ്ടായിരുന്നു.

ശിവപുരം, പെരളിമലയുടെ പടിഞ്ഞാറെ താഴ്വരയിൽ
കിടക്കുന്നു. അവിടത്തെ അങ്ങാടിയിൽ മാപ്പിള്ളമാരെ പാൎക്കുന്നുള്ളു.

തൃച്ചെറുക്കുന്ന എന്നു ചൊല്ക്കൊണ്ട ക്ഷേത്രം പെരിയ ചുരത്തിൽ
നിന്നു വരുന്ന വാവലിപ്പുഴയുടെ കിഴക്ക കൊട്ടൂര എന്ന ദേശത്താ
കുന്നു. അവിടെക്ക കൊല്ലത്തിൽ നാലാഴ്ചയെ ചെല്ലാവു. അതിന്നു
കിഴക്കോട്ടു പോകുക എന്നു പറയും. ജനങ്ങൾക്ക് അതിനെകൊണ്ടു
*അദ്ദേഹം അഭ്യാസത്തിലും യുദ്ധശീലത്തിലും മിടുക്കനായത കൂടാതെ
അനേകം വിശേഷമായ കഥകളിപ്പാടുകളെയും എഴുതി ഉണ്ടാക്കിയിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/104&oldid=199327" എന്ന താളിൽനിന്ന് ശേഖരിച്ചത്