താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം

തുള്ളിച്ചാടിക്കൊണ്ടു് പറഞ്ഞു-- എന്റെമൈനാ ചൂളമിട്ടേ... എനീംഅതു് വർത്തമാനംപറയുമേ...!-- എന്നു് അവന്റെവാർത്തയേക്കാൾ പറച്ചലിന്റെരീതിയാണു് വഴിപോക്കർക്കു് കൂടുതൽരസിച്ചതു്. അവന്റെ വികൃതഭാഷണം കേട്ടു് ഒരാൾചോദിച്ചു. അതിനെന്താടാ ഇത്ര തുള്ളിച്ചാടാൻ! ആകട്ടെ! അതിനെ ഇങ്ങുതരുമോ? ഉം! ഒള്ളതാ! ഞാൻചത്താലും മൈനായെതരത്തില്ല-- പശുക്കളെഅടിച്ചുകൊണ്ടു് അവൻനടന്നു. മൈനായെ വേണമെന്നുപറയുന്നവരോടു് അവനു് ബഹുവിരോധമാണു്; വെറുപ്പാണു് അവന്റെആനന്ദം അപഹരിക്കുന്നവരാണഅവർ എന്നാണു് അവന്റെമനോഗതി. മാതേവൻ മലയിലെത്തിയാൽ മൈനാ അങ്ങിങ്ങു പറന്നുനടന്നു് ഇരതേടിക്കൊള്ളും. മാതേവൻ ചൂളമിട്ടാൽ അതു് ഏറ്റു്ചൂളമിടും മൈനാ!-- എന്നു് അവൻ വിളിച്ചാൽ അതുപറന്നു് അവന്റെഅടുക്കൽഎത്തും. മദ്ധ്യാഹ്നസമയത്തു് മരത്തണലിലിരുന്നു് അവൻപാടും. അവനുചുറ്റും തത്തിക്കളിച്ചുകൊണ്ടു് മൈനാചൂളംഇടം. മനസ്സിണങ്ങിയ രണ്ടുജീവികൾ മരത്തണലിൽ അങ്ങിനെ വിശ്രമിക്കും. അന്നു് അവൻ മലയിൽനിന്നു് മടങ്ങുമ്പോൾ ഒരു വഴിപോക്കൻ മൈനായ്ക്കു വിലപേശി. മാതേവൻ പറഞ്ഞു, എന്തിനാ വിഷമിക്കുന്നെ! നൂറുരൂപാതന്നാലും മൈനായെതരത്തില്ല. മാതേവന്റെ ഏറ്റവും വലിയ സംഖ്യയാണു് നൂറു്! കർക്കടകമാസക്കാലമായി. മാതേവന്റെ അച്ഛനും അമ്മയ്ക്കും പണി ഒന്നും ഇല്ലാതെ മാടത്തിൽഇരിക്കുകയാണു്. അവർക്കു് ഒരു വലിയപ്രശ്നം നേരിടേണ്ടിയിരുന്നു. രണ്ടുപേരും മുഷിഞ്ഞുനാറുന്ന മുണ്ടുംപുതച്ചു് കുടിലിൽഇരിക്കുകയാണു്. അവർ അന്നംകാണാതായിട്ടു് മൂന്നുദിവസ