താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവന്റെ കിളി

അവിടെ മനുഷ്യരാരുംകൂട്ടില്ല. പ്രകൃതിയുടെവക്ഷസ്സിൽ തലചായിച്ചു് അവൻവിശ്രമിച്ചു. ആരുമാരും ആശ്രയമില്ലാത്ത കൂട്ടില്ലാത്തമേച്ചിൽ സ്ഥലങ്ങളിൽ അവനും കൂട്ടുകൊണ്ടുപോകുവാനാണു് ആ മൈനാക്കുഞ്ഞിനെ പിടിച്ചതു്. ദീർഘകാലം നൈരാശ്യത്തോടെകാത്തിരുന്ന ഒരു വന്ധ്യക്കു് ലഭിച്ച ഒരുപൈതലിനെപ്പോലെ അവൻ അതിനെ സ്നേഹിച്ചു. മധുരമധുരങ്ങളായകായ്കനികൾ അതിനു് ആഹാരമായി അവൻ കൊടുത്തു. മാതേവന്റെആശകൾ ഒന്നിനൊന്നിനു മൊട്ടിട്ടുതുടങ്ങി. ആ ദിവസങ്ങളിൽ തളർന്നതുപോലെയിരുന്ന മൈനായിക്കു് ചൊടിയുംചുണയും വർദ്ധിച്ചു. അതിന്റെ ആദ്യത്തെതൂവലുകൾകൊഴിഞ്ഞു് പുതിയ തൂവലുകൾ വളർന്നു; ഇരുണ്ട ഇലകൾ പൊഴിഞ്ഞു് തളുർത്ത ഒരു അശോകം പോലെ. മാതേവന്റെ മനമലിഞ്ഞുള്ള സ്നേഹത്തിൽ അതിനുവിശ്വാസമായി അതുഅവനോടു നല്ലതുപോലെ ഇണങ്ങി. അവന്റെ ഇടത്തുകയ്യിൽ അത് ഇരുന്നുകൊള്ളും. അവന്റെ സംഭാഷണം അതു ശ്രദ്ധിച്ചുകേൽക്കും. അവൻ പാടുന്നപാട്ടുകൾ ഏകാഗ്രമായി ചെവികൊടുത്തുകൊണ്ടിരിക്കും. അങ്ങിനെ മൈനായുംമാതേവനും ഒന്നിച്ചു ജീവിച്ചു. അന്തിമേഘങ്ങൾ ചെഞ്ചായം അണിഞ്ഞൊരുങ്ങി. കാറ്റിൽഉലാത്തുവാനിറങ്ങുമ്പോൾ കൊഴുത്തുതടിച്ചപശുക്കളെമുമ്പേനടത്തി മൈനായെഇടത്തുകയ്യിലിരുത്തി ചൂളമിട്ടു് ആനന്ദഭരിതനായി മാതേവൻ മലംചരുവുവിട്ടു് നാട്ടിലേക്കുപോരും. തമ്പുരാന്റെതൊഴുത്തിൽ പശുക്കളെ കെട്ടിയിട്ടു് അവൻ മാടത്തിലേക്കുപോരും. മാതേവന്റെ മൈനാചൂളമിട്ടു. അവന്റെ ആനന്ദത്തിനു് അതിരില്ല. അന്ന് അവൻ കണ്ട ആളുകളോടെല്ലാം