താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവന്റെ കിളി

ങ്ങൾആയി. മാതേവൻ തമ്പുരാന്റെവീട്ടിൽനിന്നു് ഒരു നേരം ആഹാരംകഴിക്കും. നീണ്ടുനിന്ന നിശബ്ദത ലംഘിച്ചു് മാതേവന്റെ മാതാവു് പറഞ്ഞു. മാതേവന്റെ മൈനയെക്കൊണ്ടു് വിറ്റിട്ട് വല്ലതുംമേടിക്കണം. അവൻ ഇന്നലെപ്പറഞ്ഞു മൈനായ്ക്കു ആരാണ്ടു് ഒരുരൂപാപറഞ്ഞെന്നു്. ഒള്ളതാടി-- അയാൾ ഭൂതോഭയം ഉണ്ടായതു പോലെപറഞ്ഞു. അവനെന്ത്വേ? അവൾ പറഞ്ഞു:-- പറമ്പിലെങ്ങാനും കാണും! ഒന്നുവിളിച്ചാട്ടെ! മൈനായേം കൊണ്ടു പോയതാ! അയാൾ മാതേവനെവിളിച്ചു മൈനായേ തോളിൽവച്ചുകൊണ്ടു് അവൻ മുറ്റത്തെത്തി. എടാ മാതേവാ! ആ മൈനായെക്കൊണ്ടെക്കൊടുത്തേച്ചു് അരിവാങ്ങിക്കട്ടെ! പട്ടിണിയായിട്ടു് ദിവസം മൂന്നായി-- മാതേവന്റെ അച്ഛൻ പറഞ്ഞു. മാതേവൻ ഞെട്ടിപ്പോയി. അവന്റെ ആനന്ദംവിറ്റു് അരിവാങ്ങിക്കണം. അവൻപറഞ്ഞു. പട്ടിണികിടന്നുചത്താലും മൈനായെ വിയ്ക്കുവേല്ല-- അവൻ അവിടെനിന്നുപോയി. പറമ്പിന്റെ പടിഞ്ഞാറേമൂലക്കുള്ള വരിക്കമാവിന്റെ ചുവട്ടിൽപോയിഇരുന്നു മൈനായെ തലോടിക്കൊണ്ടു് അതിനോടു് പറഞ്ഞു, എന്റെ മൈനായെ വിൽക്കണം പോലും! ഇതു പോലെ ഒരു കിളിയെ എവിടെ കിട്ടും. പൊന്നുംചിങ്ങമാസംവരുമ്പം പട്ടിണിയൊക്കെ അങ്ങുപോം. മൈനായെവിറ്റാൽ പിന്നെ തിരിച്ചുകിട്ടുമോ ........ഏ...മൈനാ ഏം...! മൈനാ ചൂളമിട്ടുകൊണ്ടു് തത്തിക്കളിച്ചു. പൊന്നുംചിങ്ങമാസം ആയി. പാടത്തിലെ കൊയ്ത്തു് എല്ലാം കഴിഞ്ഞു. തളുർത്തു് പുതുമപൂശിയ മരം