താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരിവർത്തനം

രവി ഒരു പാട്ടുമൂളിക്കൊണ്ടു് വേഷംമാറാൻ മുറിക്കുള്ളിലേക്കു കയറി. ലീല തിരിച്ചുവന്നു് ശേഷിച്ചപ്രസാദം മേശമേൽ വച്ചിട്ടു് കിഴക്കോട്ടുനോക്കി. മുറ്റത്തെ പ്ലാവിൻചുവട്ടിൽ വെളിച്ചമൊന്നുമില്ല. അമ്മേ! അസ്ഥിക്കല്ലിൽ തിരികൊളുത്തിയില്ലെ? ഞാനൊരുദിവസം കൊളുത്തിയില്ലെങ്കിൽ ഇപ്പോൾ കൊളുത്തുകയില്ല-- അവളുടെ പിഞ്ചുമനസ്സു വേദനിപ്പിച്ചു. ആരെയാ നീ കുറ്റപ്പെടുത്തുന്നെ?-- മുറിക്കുള്ളിൽ വിലാസിനിയുടെ ശബ്ദം കേട്ടു. ആവശ്യമുണ്ടെങ്കിൽ നിനക്കു കൊളുത്തരുതോ? കോപത്തോടുകൂടിയുള്ള വിലാസിനിയുടെ സംസാരം ലീലകേട്ടു. രവി ഹാസ്യഭാവത്തിൽ ചിരിച്ചു. ലീലയൊന്നും പറഞ്ഞില്ല. എരിഞ്ഞുതീരാറായ വിളക്കിലെ തിരിയുമെടുത്തുകൊണ്ടു് അപരാധബ്ബോധത്തോടെ അവൾ നടന്നു. അവളുടെ കണ്ണുകളിൽ അശ്രുബിന്ദുക്കൾ നിറഞ്ഞുനിന്നിരുന്നു.