ആത്മമിത്രം
അവരെന്തുംപറയട്ടെ! രവിഎഴുനേറ്റു് വിളക്കിന്റെതിരിതാഴ്ത്തി. ലീലയ്ക്കു വളരെ ആനന്ദമായി. ആളുകൾ അത്ഭുതന്നോടുകൂടിയാണു് ആവാർത്ത സ്വീകരിച്ചതു്. ആവീടു വീണ്ടുമുണർന്നു. അവിടെ ആഹ്ളാദസ്വരങ്ങൾതത്തികളിച്ചു. രവിതാമസംമാറ്റി അയാൾഭർത്താവാണു്. നവമ്പതികളാണിവിടെതാമസം. ഗൃഹത്തിനുള്ളിൽ പലവ്യത്യാസങ്ങളുമുണ്ടായി. അന്തിക്കുചെറു ദീപത്തിനുമുൻമ്പിൽ പുതുമലർമാലയണിഞ്ഞിരിക്കുന്നു ആ ഫോട്ടോ അവിടെ കാണാനില്ല. മുറിക്കുള്ളിൽ സ്ഥലമുണ്ടാക്കുവാൻ ചെറുമേശയെടുത്തു വരാന്തയിലിട്ടു. അതിൽ ഒരു പട്ടു വിരിപ്പിട്ടു് ഒരു ഫ്ളവർബേസ് ഇരിക്കുന്നു. ലീലയുടെ കളിപ്പാട്ടങ്ങൾ വയ്ക്കുന്നു ചെറുപട്ടി യിലാണു് അദ്ദേഹത്തിന്റെ വിലാസിനിയുടെ ആദ്യഭർത്താവിന്റെ-- പടം ഇരിക്കുന്നതു്. കഥയറിയാത്ത ആ കുട്ടി കളിസാധനങ്ങളിലൊന്നായി അതു സൂക്ഷിച്ചു വരികയാണു്. അന്നു് ലീലയുടെ പുറന്നാളാണു്. രവിയും ലീലയും കൂടി വഴിപാടുകഴിച്ചു് ദീപാരാധനതൊഴുവാൻ പോയി. അവർ പടിയിറങ്ങിമറയുന്നതുവരെ വിലാസിനി നോക്കിനിന്നു. അവർ മടങ്ങിയെത്തുമ്പോഴേക്കു് അത്താഴം തയ്യാറാക്കാൻ അടുക്കളയിലേക്കു് അവൾ നടന്നു. ലീലയും രവിയും മടങ്ങിയെത്തിയതു് അല്പം അമാന്തിച്ചാണു്. അമ്മേ! പ്രസാദം ഇതാ!-- ലീല പറഞ്ഞുകൊണ്ടു് വേഷംമാറാൻ മുറിക്കുള്ളിലേക്കു കയറി.