താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവന്റെ കിളി.

അതിരുകവിഞ്ഞ ആനന്ദത്തോടെആണ് മാതേവൻഅന്നു് മടങ്ങി എത്തിയതു്. അധികനാളുകളായി ആശിച്ചിരുന്നനിധി അവനു് അന്നു് ലഭ്യമായി. മലംചരിവിലെ ഒരുവൃക്ഷത്തിന്റെ പൊത്തിൽനിന്നു് അവൻ ഒരു മൈനാകുഞ്ഞിനെ പിടിച്ചു. അതിനെ വളർത്തി ഇണക്കി അതു സംസാരിക്കുന്നതു് കാണാൻ പശുക്കളെ മേയ്ക്കുവാൻ പോകുമ്പോൾ അവനു് കൂട്ടുകൊണ്ടുപോകാൻ. ഉഷപ്പിനു് മാതേവൻ തമ്പുരാന്റെ പശുക്കളെയും അടിച്ചുകൊണ്ടു് മലംചരുവിലേക്കുപോകും. അന്തിക്കു വീട്ടിലേക്കുമടങ്ങും. പകലെല്ലാം പച്ചപ്പുൽരവതാനിവിരിച്ച കുന്നിൻപുറങ്ങളിലാണു് അവൻ കഴിച്ചുകൂട്ടുക. കാറ്റിൽ ആടുന്ന വൃക്ഷശിഖരങ്ങളിൽനിന്നു് മിനുമിനുത്ത ചിറകുവിടർത്തി വിശാലാന്തരീക്ഷത്തിൽ പാടിപ്പറക്കുന്ന പക്ഷികളെ നോക്കിനോക്കി അവൻ സ്വയം മറന്നു നില്ക്കും. മദ്ധ്യാഹ്നസമയം കാനനപ്രാന്തത്തിലെ ശീതളപൊയ്കയുടെ വക്കിൽ ചിറകുനനച്ചു മേനികൂട്ടുന്നമൈനാകളെ അത്യാശയോടെ നോക്കിക്കൊതിച്ചിട്ടുണ്ടു്. മരത്തണലിൽ മലർന്നുകിടക്കുമ്പോൾ, പച്ചിലകളുടെഇടയിൽ തത്തിക്കളിക്കുന്നപക്ഷികളുടെ ആനന്ദാനുഭൂതികണ്ടു് അവൻ അസൂയപ്പെടും. കുളുർമനിറഞ്ഞ തണലിലിരുന്നു് അവൻ നീട്ടിപാടും. അവന്റെഗാനം കുന്നുകൾഏറ്റുപാടുന്നതുപോലെ പ്രതിധ്വനിപ്പിക്കും. നീലമേലാപ്പിൽ പഞ്ഞികെട്ടുകൾപോലെ വെള്ളമേഘങ്ങൾ സവാരിചെയ്യുന്നതു് വിസ്മയത്തോടെനോക്കിയിരുന്നു് സ്വപ്നം കാണും. അവനു്