താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരിവർത്തനം

ന്നിരുന്ന സ്ഥാനത്തു് അദ്ദേഹത്തിന്റെ ഒരു ഫോട്ടോ അവൾ പ്രതിഷ്ഠിച്ചു. അതിലാണ് അന്തിക്കു കുസുമമാല്യങ്ങൾ കാണാറുള്ളതു്. അതിനുമുമ്പിലാണു് അർച്ചനാപുഷ്പങ്ങൾ അവളർപ്പിക്കുന്നതു്. അവളതാണാരാധിക്കുന്നതു്. അവളുടെ ദൈവമാണതു്. സായാഹ്നസമയം ലീല പടിവാതലിൽ ചെന്നുനിൽക്കുക സാധാരണമാണു്. പലരും അതുവഴി കടന്നുപോകും. അയൽപിള്ളാർ റോഡിൽ കളിക്കുന്നതും കശപിശ ഉണ്ടാക്കുന്നതും നോക്കി അവൾ രസിക്കും. ആ ഓമനക്കുഞ്ഞിനെ വഴിപോക്കരിലാരും നോക്കാത്തവരില്ല. മിടുക്കിക്കുഞ്ഞു്-- എന്നു് പലരും അഭിപ്രായവും പറയും. അതുകേൾക്കുന്നതു് രസമാണു്. അവളുടെ തെളിഞ്ഞ പുഞ്ചിരി അതിനെല്ലാം കൃതജ്ഞതനൽകും. അപ്പഴപ്പോൾ ഗൃഹജോലിയിൽ വ്യാപൃതയായിരിക്കുന്ന മാതൃസവിധമണഞ്ഞു് കഴിഞ്ഞ കഥകളെല്ലാം വിസ്തരിച്ചു പറഞ്ഞിട്ടവൾ വീണ്ടും പടിക്കലേയ്ക്കു് ഓടും. ആ മാതാവ് ആനന്ദിക്കുന്നതു് ആ കിളികൊഞ്ചൽ കേട്ടുമാത്രമാണു്. ഹൃദയത്തിൽ തിങ്ങിനിൽക്കുന്ന ചില ചിന്തകൾ നെടുവീർപ്പുകളായി പുറത്തുപോകാറുമുണ്ടു്. വഴിപോക്കരിൽ ഒരാൾ ലീലയെ കൂടുതൽ ഇഷ്ടപ്പെട്ടു, അവളെയൊന്നു ചിരിപ്പിച്ച് അയാൾ അവിടം കടന്നു പോകു. മുടങ്ങാതെ അതുവഴി അയാൾ പോകാറുണ്ടു്. ഒരു ദിവസം അയാൾ ലീലയോടു പറഞ്ഞു് രവിച്ചേട്ടനോടു കുഞ്ഞിന്റെ പേരെന്തെന്നു പറയുമോ? അവൾ പുഞ്ചിരിണ്ടു് കുണുങ്ങിമാറിനിന്നു. നാലഞ്ചുദിവസം അയാളാ ചോദ്യംതന്നെ അവളോടാവർത്തിച്ചു. അവൾ പേരുപറഞ്ഞിട്ടു് ഒരു ദിവസം ഓടിക്കളഞ്ഞു. അയാൾ ചിരിച്ചു