താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം

കൊണ്ടു് മിടുക്കീ എന്നുപറഞ്ഞു നടന്നുപോയി. അവൾ വലിയ പരിചയക്കാരായി എന്നും തമ്മിൽ കാണും. ചിരിക്കും. കുശലം പറയും. പിരിഞ്ഞുപോകും. അമ്മാ അമ്മാ!-- ലീലവിളിച്ചുകൊണ്ടു് വീട്ടിനുള്ളിലേക്കോടുകയാണു്. നിലവിളക്കു് തുടച്ചു വൃത്തിയാക്കിക്കൊണ്ടിരുന്ന മാതൃസമക്ഷം അവൾ അണച്ചു് ഓടി എത്തി. എന്താകുഞ്ഞേ?-- വിലാസിനി ചോദിച്ചു. ദേ! ഇതുകണ്ടോ? അവൾ പകുതിയഴിഞ്ഞിരുന്ന ഒരു കടലാസുപൊതി നിവർത്തുകൊണ്ടു പറഞ്ഞു. എന്തായിതു്? അമ്മ നോക്കണമ്നോ-- മനോഹരമായ ഒരു പാവ കാണിച്ചുകൊണ്ടു് പെൺകുഞ്ഞു പുഞ്ചിരിച്ചു. ഇതെവിടുന്നു?-- മാതാവു് അത്ഭുതത്തോടുചോദിച്ചു. ഞാമ്പറയില്ലെ ആ രവിച്ചേട്ടനെ! ഇനിക്കിന്നുതന്നാ-- ലീലതുള്ളിച്ചാടിക്കൊണ്ടു് മണിനാദംപോലെ ചിരിച്ചു. നീയെന്തിനായിതുവാങ്ങിച്ചെ?-- മാതാവിനു് അതു രസിച്ചില്ല. വേണ്ടാ വേണ്ടാന്നു ഞാമ്പറഞ്ഞു. കുഞ്ഞിനു കളിക്കാനെന്നുപറഞ്ഞു് കയ്യിത്തന്നേച്ചു് രവിച്ചേട്ടൻ ഒരോട്ടം!-- രവിയുടെ ഓട്ടം അവളഭിനയിച്ചുകാണിച്ചു. ആ മാതാവെന്തോ പറയുന്നതിനൊരുങ്ങി. അവർക്കു വാക്കുകിട്ടിയില്ല. രവി പലതും ലീലക്കുകളിക്കുവാൻ സമ്മാനിച്ചുവന്നു. അഴകുള്ള കളിപ്പാട്ടങ്ങളായിരുന്നു അതെല്ലാം. ലീലയ്ക്കു