താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം

അവൾ വെറുത്തു. ശുഭ്രവസ്ത്രങ്ങൾ മാത്രമേ അവൾ അണിയാറുള്ളു. അന്നു ആവരണമണ്ഡപത്തിൽവച്ചു് അദ്ദേഹം അവളുടെ കണ്ഠത്തിലർപ്പിച്ച താലിമാത്രമേ അവൾ അണിഞ്ഞിട്ടുള്ളു. അദ്ദേഹം അവളുടെ വിരലിലിട്ട അംഗുലീയം മാത്രമേ അണിവിരലിലാഭരണമുള്ളൂ. കണ്ണുനീർവാർക്കേണ്ട വിധവയാണവൾ ആ താങ്ങുപോയ പൂവല്ലി മണ്ണുപറ്റിക്കിടക്കുകയാണു്. ലീല അവളുടെ ഏകസന്താനമാണു്. അവൾക്കു രണ്ടുവയസ്സുള്ളപ്പോൾ അദ്ദേഹം മരിച്ചു. ലീലയുടെ ചോദ്യങ്ങളാണു് ആ മാതൃഹൃദയത്തിൽ ഉറങ്ങിക്കിടക്കുന്ന ചിന്തകളെ ഉണത്താറുള്ളതു്. അവയാണു് കരൾനൊന്ത കണ്ണുനീരിനു് സാധാരണകാരണമാകുന്നതു്. ലീല അവളുടെ പിതാവിനെപ്പറ്റി കഥയില്ലാതെ പലതും ചോദിക്കും. കണ്ഠമിടറി ചിലതിനെല്ലാം ആ മാതാവു് ഉത്തരംപറയും. അവളുടെ മുഖത്തെ ഭാവവ്യത്യാസം കണ്ടു് ചോദ്യം നിറുത്തി. ലീല മാതാവിന്റെമടിയിൽ തല ചായ്ക്കും ഇതു സാധാരണ പതിവാണു്. നിലവിളക്കിന്റെ വെളിച്ചത്തിൽ മടിയിൽ ചാഞ്ഞുറങ്ങുന്നു പൈതലിന്റെ മുഖം ചുംബിച്ചിട്ടു് ആ മാതാവു പറയാറുണ്ടു് അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ-- എന്നു്. ആരുമറിയാതെ കണ്ണുനീരാരാധിച്ചുകൊണ്ടു കഴിയുന്ന ലക്ഷോപലക്ഷം ജനങ്ങളിലൊരുവൾമാത്രമാണവൾ. അവളുടെ ഭർത്താവും അധികമൊന്നും സമ്പാദിച്ചിട്ടില്ല. ദാരിദ്രത്തിലകപ്പെടാതിരിക്കുന്നതിനുള്ളതുമാത്രമേ അവർക്കു് അദ്ദേഹം കരുതിയിട്ടുള്ളു. അദ്ദേഹം ആരാധിച്ചുവന്ന ബാലഗോപാലന്റെ ചിത്രം വിലക്കിയെടുത്തു ഭിത്തിയിൽ തൂക്കി. അതിരു