കരയുന്നകന്യക
ച്ചത്തിൽ, ഞാൻ അവളുടെ വദനം സൂക്ഷിച്ചു. അവൾ കരഞ്ഞിരിക്കുന്നു. ധാരാളം കണ്ണുനീർ ചൊരിഞ്ഞതിന്റെ ലക്ഷണം അവളുടെ മുഖത്തു പ്രത്യക്ഷമാണ്. അക്കാ! അക്കൻ വരുന്നില്ലെ? ഞങ്ങളെല്ലാം സിനിമായ്ക്കു പോകുന്നു-- കോമളം ഒറ്റശ്വാസത്തിൽ പറഞ്ഞു നിറുത്തി. കുഞ്ഞുപോകു! ഞാൻ വരുന്നില്ല എനിക്കു സുഖമില്ല കുഞ്ഞേ! അക്കാ! അതു സാരമില്ല. നല്ല സിനിമായാ. പോകാം വരണം.-- കോമളം രോഹിണിയുടെ കയ്ക്കു പിടിച്ചുവലിച്ചു. ഇല്ല! അക്കനിന്നു വരുന്നില്ല-- കോമളം മുഖംവീർപ്പിച്ചുകൊണ്ടു നടന്നു. രോഹിണി വീണ്ടും കതകടച്ചു. അന്നു് രണ്ടാമത്തെ പ്രദർശനത്തിനു് എല്ലാവരും പോയി. അവരെയെല്ലാം അവരെയെല്ലാം തീയേറ്ററിൽകൊണ്ടാക്കിയ ശേഷം എന്റെ ഒരു സഹോദരനെ ഭരമേല്പിച്ചിട്ടു് സുഖമില്ലെന്നുപറഞ്ഞു് ഞാൻ വീട്ടിലേക്കു തിരിച്ചു. ഗൃഹത്തിൻറെ ഗേറ്റിലെത്തി കാലൊച്ചകേൽക്കാതെ സൂക്ഷിച്ചു് വീട്ടിൽ പ്രവേശിച്ചു. ഞാനറിയാതെ രോഹിണിയുടെ മുറിക്കു പുറകിലുള്ള ജനാലയ്ക്കു സമീപമെത്തി. ജനാലയുടെ വിടവിൽകൂടി ഞാൻ അകത്തേക്കുനോക്കി അവൾ അകത്തുണ്ടു്. ധ്യാനത്തിലിരിക്കുകയാണു്. ഞാൻ ശ്വാസോച്ഛ്വാസമടക്കി അങ്ങിനെ നിന്നു തണുത്ത പ്രഭയിൽ മുറിക്കുള്ളിലെ സംഗതികൾ അവ്യക്തമായി മാത്രമേ കാണാവു. രോഹിണി അല്പനേരം കഴിഞ്ഞു് എഴുനേറ്റു് അടുത്തിരുന്ന ഒരു ചെറു ട്രങ്കുതുറന്നു. ഞാൻ ഏകാഗ്രമായി ശ്രദ്ധിച്ചു. അവൾ ചില സാധനങ്ങൾ പുറത്തെടുത്തു.