താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം

നല്ലസ്വഭാവം! ആയിരിക്കും. പക്ഷേ എന്തിനാണിവൾ എപ്പോഴും സങ്കടപ്പെട്ടു കൊണ്ടിരിക്കുന്നതു്? “എന്തോ എനിക്കുനിശ്ചയമില്ല താങ്ങാൻവയ്യാത്ത ചിലചിന്തകൾ അവരുടെ ഹൃദയത്തെവേദനിപ്പിക്കുന്നുണ്ടു്. എന്താണെന്നറിയാമോ? ഇതൊക്കെയെന്തിനന്വേഷിക്കുന്നു? വല്ല പ്രത്യേക കാരണങ്ങൾ കാണുമായിരിക്കും. “അതിനിങ്ങിനെ നെടുവീർപ്പും ദീർഘനിശ്വാസങ്ങളുമെന്തിനു്? അവൾഅവിവാഹിതയല്ലേ വല്ല...... ഞാൻപൂണ്ണമാക്കാതെ മുഖചേഴ്ടകൾകൊണ്ടു് സംശയങ്ങൾ വെളിപ്പെടുത്തി. എന്തിനിങ്ങനെ ഒരാളെ സംശയിക്കുന്നു? ശരിയാണു്-- ഞാൻ പിൻവാങ്ങി. അന്നും സന്ധ്യയായപ്പോൾ രോഹിണിപതിവുപോലെ സ്നാനം കഴിഞ്ഞു് മുറിയിൽപ്രവേശിച്ചു. തിയേറ്ററിൽ ഒരുപുതിയസിനിമാ വന്നിട്ടുണ്ടു്. അതുകാണുവാൻ കുഞ്ഞുങ്ങളെല്ലാം ചമഞ്ഞൊരുങ്ങിത്തുടങ്ങി. അതൊന്നും ശ്രദ്ധിക്കാതെ രോഹിണിയെപ്പറ്റി ചിന്തിച്ചുകൊച്ചു് ഞാൻ മുറ്റത്തു് ഉലാത്തുകയാണു്. അവളുടെ മുറിയുടെകതകു് അകത്തുനിന്നു് സാക്ഷായിട്ടിരിക്കുകയാണു്. കോമളംഅതിൽ മുട്ടിവിളിച്ചു. അക്കാ! അക്കാ! സിനിമായ്ക്കുവരുന്നില്ലെ. ഞങ്ങളെല്ലാംപോകുന്നു. കോമളം പറയുകയാണു്. രോഹിണി കതകുതുറന്നു ഇരുളിന്റെ മറവിൽ മങ്ങിയെരിയുന്ന ദീപത്തിന്റെ ശക്തി ശുന്യമായ വെളി