Jump to content

താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കരയുന്നകന്യക

ന്മടങ്ങു വർദ്ധിച്ചിട്ടുള്ള മുടിഅഴിഞ്ഞു് അലക്ഷ്യമായി കിടക്കുന്നു. ദീപത്തിലെ തിരി മിന്നാമിനുങ്ങുപോലെ എരിയുന്നുണ്ടു്. ഇതിൽ കൂടുതൽ അവിടെ ഞാനൊന്നും കണ്ടില്ല. അല്പസമയംഇതെല്ലാം നോക്കിനിന്നിട്ടു് ഗവേഷണ പരായെത്തിൽ മൂഢനായി ഞാൻ അവിടം വിട്ടു. അടുത്തദിവസവും ഞാൻ അതേരീതിയിൽ സൂക്ഷിച്ചു. വിശേഷവിധിയായിട്ടൊന്നും അനുഭവപ്പെട്ടില്ല. കേവലം അപരിചിതയായ ഒരു സ്ത്രീയുടെ പൂർവ്വചരിത്രം അറിയുന്നത് വളരെ വിഷമമേറിയ ഒരു സംഗതിയാണു്. ഇവളുടെ കഴിഞ്ഞകാലങ്ങളറിയുവാൻ ഞാൻ തീർച്ചപ്പെടുത്തി. അതിനുവേണ്ടി രഹസ്യമായി ശ്രമംതുടങ്ങി. അവിവാഹിതയായ ഒരു സ്ത്രീയാണവൾ. രോഹിണി എന്നാണു പേരു്. അവളുടെ ഒരു സഹോദരി മധുരയിലുണ്ടു്. അവിടെയായിരുന്നു ഇതുവരെ അവരുടെ താമസം. ഇവളുടെ അനുജത്തി വിവാഹിതയാണു്. രണ്ടു പൈതങ്ങളുമവർക്കുണ്ടു്. തിരുവനന്തപുരത്തിനടുത്തുള്ള ഒരു സ്ഥലത്താണു് രോഹിണിയുടെ മാതൃഗൃഹം. അറുപതുകഴിഞ്ഞ അവളുടെ മാതാവു് ജീവിച്ചിരിപ്പുണ്ടു്. അവരെ കാണാൻ പോകാനാണു രോഹിണി വന്നിരിക്കുന്നതു്. ഇത്രയും വിവരങ്ങൾ ആർക്കും സംശയംജനിപ്പിക്കാതെ ഞാൻ മനസ്സിലാക്കി. എന്റെ ഒരു സ്നേഹിതയോടു് രോഹിണിയെപ്പറ്റി സംസാരിക്കുന്നതിനു് ഒരുദിവസം സന്ദർഭമുണ്ടായി. അവൾ വലിയ ഈശ്വരഭക്തയാണെന്നു തോന്നുന്നു ഞാൻ പറഞ്ഞു. അതേ!-- എന്നായിരുന്നു മറുപടി.