താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കരയുന്നകന്യക

അവളുടെമുഖത്തു് ഞാൻ ഒരിക്കലും പ്രസന്നതകണ്ടിട്ടില്ല. ആദ്യംഎന്തോ കാരണംകൊണ്ടു് വിഷമിക്കുകയായിരിക്കുമെന്നു കരുതി. എന്നാൽ മറക്കാത്തചിലതു്. അവളുടെ തോരാത്തകണ്ണുനീരിനു കാരണമാണെന്നു് എനിക്കുതോന്നി. ഞാനാരോടുമിതിനെപ്പറ്റി ചോദിച്ചില്ല. കാരണമറിയുവാൻ അത്യധികം ആഗ്രഹമുണ്ടുതാനും. സന്ധ്യക്കുമുമ്പു് കുളികഴിഞ്ഞു് ശുദ്രവസ്ത്രംധരിച്ചു് അവൾമുറിയിൽ പ്രവേശിക്കും. ചെറിയഒരു നിലവിളക്കുണ്ടു് അവൾക്കു സ്വന്തമായിട്ടു്. അതിൽതിരിയിട്ട് ചില പടങ്ങൾ ഒരു നാല്ക്കാലിപ്പെട്ടിയുടെ പുറത്തൊരുക്കിവച്ചിട്ടുള്ളതിനു സമീപം കത്തിച്ചുവയ്ക്കും. അന്ധകാരമാകുന്നതോടെ അകത്തെ ആളുംപടങ്ങളും ഒരുപോലെ അവ്യക്തമാണു്. ആ മുറിയിൽനടക്കുന്ന രഹസ്യം എന്തെന്നറിയാൻ എനിക്കതിയായ ആശയായി. അതു ഞാനൊതുക്കിനോക്കി. പക്ഷേ, അവളെവിട്ടുപിരിയാത്ത ശോകാത്മകത്വം എന്തോ ചില രഹസ്യകാരണങ്ങൾകൊണ്ടാണെന്നെനിക്കു തോന്നിത്തുടങ്ങി. അതോടെ അവളുടെപ്രവൃത്തികൾ കണ്ടറിയാൻ ഉള്ള എന്റെ ആശ മുഴുത്തുവന്നു. ഒരുദിവസ്സം അവളുടെമുറിയുടെ പിൻഭാഗത്തുള്ള ജനാലയുടെവിടവിൽ കൂടി ഞാൻ അകത്തേക്കു സൂക്ഷിച്ചുനോക്കി. അവൾ ശിലാപ്രതിമപോലെ ആ ദേവചിത്രങ്ങളുടെ മുൻപിൽ സ്ഥിതിചെയ്യുന്നു. കുളികഴിഞ്ഞു് കാളിമപതി