താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം

സാറ് ഓണത്തിനു വീട്ടിലേക്കു പോകയായിരിക്കും-- അയാൾ ചോദിച്ചു. അതെ ഞാൻ മറുപടി പറഞ്ഞു. അയാൾ കടയുണ്ടാക്കിയ കാര്യ്യവും അതിനു ചിലവായ കണക്കും കെട്ടിടത്തിന്റെ ഭംഗിയേപ്പറ്റിയും-- അതിനെ ഒരു നൂറുകൂട്ടം കാര്യ്യങ്ങളെപ്പറ്റി എന്നോടു സംസാരിച്ചു. അന്നത്തെ യാചകനെപ്പറ്റി ഒരു വാക്കുപോലും പറഞ്ഞില്ലതാനും. ഞാനൊട്ടുചോദിച്ചുമില്ല. അയാൾ മരിച്ചിരിക്കുമെന്നു ഞാൻ ആശ്വസിച്ചു. ബസ്സുപോകാനുള്ള സമയമായെന്നുംപറഞ്ഞു ഞാനെഴുനേറ്റു. സാറിനി ഇതുവഴി വരുമ്പോൾ ഇവിടെ കയറണേ! ഉം! ഞാൻ സമ്മതിച്ചു യാത്ര പറഞ്ഞുപോന്നു. ബസ്സിൽ കയറിയിരിക്കുകയാണു്. അല്പസമയം കൂടിയുണ്ടു് ബസ്സുവിടാൻ! അന്നത്തെ ആ യാചകനെ അവിടെങ്ങും കാണാനില്ല. അയാൾ മരിച്ചിരിക്കുമെന്നെനിക്കു വിശ്വാസം വന്നില്ല. അയാളെപ്പറ്റിയുള്ള ചിന്ത എന്റെ മനസ്സിൽ തികട്ടിക്കൊണ്ടിരുന്നു. ബസ്സിലെ കണ്ടക്ടർ എനിക്കു നല്ല പരിചയമുള്ള ആളാണു്. യാചകനേപ്പറ്റി അയാളോടു ചോദിക്കാമെന്നു നിശ്ചയിച്ചു. കണ്ടക്ടർ ടിക്കറ്റ് എല്ലാവർക്കും എഴുതി. അല്പംകൂടി താമസിച്ചേ ബസ്സുവിടൂ. ഞാൻ ബസ്സിൽ നിന്നിറങ്ങി അയാളോടു സംസാരിച്ചുകൊണ്ടു അടുത്തുള്ള വൃക്ഷത്തണലിൽ നിൽക്കുകയാണു്. ഒടുവിൽ ഞാനയാളോടു ചോദിച്ചു. എടോ! മുമ്പൊക്കെ ഒരു തെണ്ടിയുണ്ടായിരുന്നല്ലോ ഇവിടെ അയാൾ ചത്തോ?