താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലേലെഴുത്തു്

ഏതു്? കറുത്തു് അധികം വണ്ണമില്ലാത്ത ഒരുത്തനല്യോ? അതേ! അവനെ പോലീസുകാരു് പിടിച്ചോണ്ടുപോയി! അതെന്തിനാ?-- എനിക്കാശ്ചര്യ്യം തോന്നി. ഇല്ലെപ്പുതിയ കടകണ്ടോ! ആ കടക്കാരൻ കുഞ്ഞച്ചൻമുതലാളി അയാൾക്കു മൂവായിരം രൂപാ കൊടുക്കാനുണ്ടു്, അതു കൊടുക്കുന്നില്ല എന്നുംപറഞ്ഞു കരഞ്ഞോണ്ടു് കുറേദിവസം ഇവിടൊക്കെ ഓടിനടന്നു. എന്നിട്ട് അയാളുകൊടുത്തോ? ഓ! കിറുക്കനെന്തിനാ അയാളു ചക്രം കൊടുക്കുന്നെ? ഒന്നും രണ്ടും രൂപായല്ല മൂവായിരംപോലും! ഭയങ്കര കിറുക്കൻ! ഒരുദിവസം രാത്രി അവൻ ആ പുതിയ കടയ്ക്കു തീവയ്ക്കാൻ ഒരുങ്ങി. ദൈവാധീനംകൊണ്ടാരാണ്ടുകണ്ടു. അല്ലാരുന്നേലെല്ലാം ചാമ്പലു്. ആ മുതലാളി പരിശ്രമിച്ചുണ്ടാക്കിയതാ ആ കാണുന്നതെല്ലാം. നാലുകാശു വേറൊരുത്തന്റെ അയാളെടുക്കുകയില്ല-- അയാൾ പറഞ്ഞു, കിറുക്കനെ എന്തുചെയ്തു? അവനെപ്പിടിച്ചു പോലീസിലേല്പിച്ചു. പിന്നവനെ ഇവിടെങ്ങും കണ്ടിട്ടില്ല. നമുക്കുപോകാം സമയമായി. ഞങ്ങൾ ബസ്സിൽ കയറിയിരുന്നു. ആ ചിന്ത എന്റെ മനസ്സിൽ കുറേനേരം തത്തിനിന്നു. തലേലെഴുത്തു്! അല്ലാതെന്താണു്! ഞാൻ പിപിറുത്തു. സഹയാത്രക്കാർ എന്നെ നോക്കി. അതേ! അതേ! തലെഴുത്തുതന്നെയാ ഇങ്ങനെ യാത്രചെയ്യാനിടയാകുന്നതു്! എല്ലാവരും ചിരിച്ചു. ഞാൻ അതിൽ പങ്കുകൊണ്ടു.