താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം കൾ അദ്ദേഹത്തിനു കിട്ടിക്കൊണ്ടിരുന്നു. അവർക്കെന്തു മറുപടി കൊടുക്കണമെന്നു ചിന്തിച്ചു രണ്ടുമൂന്നു ദിവസങ്ങൾ കളഞ്ഞു. ഒടുവിൽ അവർ ഇപ്രകാരം മറുപടി എഴുതി:-- നിർമ്മലജലം ഊറുന്ന നീരുറവ കാലാന്തരത്തിൽ വറ്റിപ്പോകുന്നു. അതുപോലെയാണു ഒരു ഒരു കവിഹൃദയത്തിൽ നിന്നു ഊറുന്ന കവിതയും, ഒരാളിൽ നിന്നുറുന്ന കവിതയെ നിയന്ത്രിക്കുന്നതു കാലമാണ്. കാലത്തിനു ഒരാളിൽ എന്തുവ്യത്യാസവും വരുത്തിക്കൂട്ടുവാൻ ശക്തിയുണ്ടു്. അതിന്റെ പ്രവർത്തനത്തിൽ കവിതാപ്രവാഹം വറ്റിവറണ്ടുപോകാം. വളരെവളരെകുറച്ചു മഹാന്മാരെ ഒഴിച്ചാൽ അതു കേവലം ഒരു പരമാർത്ഥമാണ്. എന്റെ കവിതയൂറുന്ന സരസ്സു വറ്റിക്കഴിയാറായി. ഇനിയും ഞാൻ കവിതയെഴുതുന്നതു സഹായമായിരിക്കും. പത്രാധിപന്മാർ കവിതകൾക്കാവശ്യപ്പെട്ടു്, കത്തെഴുതി മടുത്തു. ഈയിടെ അവർ എഴുതാറില്ല. പ്രസന്നമായ ഒരു രാത്രി. വെള്ളിമേഘങ്ങൾ ആകാശത്തു കാറ്റിലുലാത്തുന്നു. മണിമാളികയുടെ മട്ടുപ്പാവിൽ കടൽക്കാറ്റേറ്റു്, ആകാശവും കടലും തമ്മിൽ ചുംബിക്കുന്ന ആ പശ്ചിമദിക്കുനോക്കി മഹാകവി നിൽക്കുകയാണ്. മന്ദമാരുതൻ തെങ്ങോലകളിൽ ഇക്കിളിയിടുന്നതു അദ്ദേഹം കാണുന്നുണ്ടു്. ലോകമെങ്ങും ഗംഭീരമായ ഒരു ശാന്തത. മുറിയ്ക്കുള്ളിൽനിന്നുവരുന്ന നേർത്തവീണസ്വരങ്ങളൊഴിച്ചാൽ എങ്ങും നിശ്ശബ്ദത. അന്നു ആ പാഴ്കുടിലിൽ തൂലികയുമേന്തി മങ്ങിയവെളിച്ചത്തിൽ ഇരുന്നു് എഴുതുമ്പോൾ അനുഭവിച്ച ആനന്ദം അദ്ദേഹത്തിനോർമ്മവന്നു. ശരീരമാസകലം ഒരു രോമാഞ്ചം. എന്തോ ഓർമ്മിച്ചു വേഗം തിരിഞ്ഞു അകത്തേയ്ക്കു നടന്നുപോയി. കടലാസും പേനയുമായി അദ്ദേഹം തിരിച്ചു