താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മഹാകവി ന്ന ദീപം മാറ്റി മുറികളിൽ ആലക്തികദീപങ്ങൾ സ്ഥാപിച്ചു. ജീവിതത്തിൽ അദ്ദേഹം കൂടുതൽ കൂടുതൽ ഉത്സുകനാകുന്നതുകണ്ടു് ഭാര്യ്യ സന്തോഷിച്ചു. അദ്ദേഹം കുറച്ചു സ്വപ്നംകാണുന്നതിൽ അവൾക്കു കൂടുതൽ സുഖമുണ്ടായി. ഇപ്പോൾ മഹാകവിയുടെ കവിതകൾ വളരെ വിരളങ്ങളായി മാത്രമേ പത്രപംക്തികളിൽ കാണാറുള്ളു. പണമയച്ചു പ്രേരിപ്പിച്ചാലെ അദ്ദേഹത്തിന്റെ തൂലിക ചലിക്കൂ. ശാന്തസുന്ദരങ്ങളും ഭാവനാസമ്പന്നങ്ങളും ആശയസമ്പൂർണ്ണങ്ങളുമായ പഴയ കവിതകൾപോലെ അദ്ദേഹത്തിന്റെ ഇന്നത്തെ ഗാനങ്ങൾക്കു ശക്തിയും ഓജസ്സുംസൌകുമാര്യ്യവും തീരെയില്ലെന്നു നിരൂപകന്മാർ വിധിയെഴുതി. ഈയിടെ സായാഹ്നസവാരിക്കു മഹാകവി ഇറങ്ങാറില്ല. ഭാർയ്യയുമൊത്തു മട്ടുപ്പാവിൽ വിഹരിക്കുന്നതാണു അദ്ദേഹത്തിനു് ഇഷ്ടം. ചന്ദ്രികാചർച്ചിതമായ രാത്രികാലങ്ങളിൽ ശ്യാമാംബരത്തെ വീക്ഷിച്ചുകൊണ്ടു്, ഭാർയ്യയുടെ മടിയിൽ തല ചായിച്ചു അവളുടെ ഗാനാലാപം ശ്രദ്ധിച്ചു സുഖിച്ചുകഴിയുന്നതാണദ്ദേഹത്തിനു സുഖം. മലർ വാടിയിൽ പുതുമയോടെ പുലരയിൽ വികസിക്കുന്ന പൂക്കൾ ശേഖരിച്ചു ഭാർയ്യയുടെ വാർകൂന്തലിൽ അണിയുവാൻ സമ്മാനിക്കും. തെങ്ങോലകളിൽ താളംപിടിക്കുന്ന മന്ദമാരുതൻ അദ്ദേഹത്തിന്റെ ദേഹത്തു സ്പർശിച്ചാൽ എന്തോ ഒന്നോർത്തിട്ടെന്നപോലെ ചിലപ്പോൾ നിന്നെന്നും വരാം. ഇപ്പോൾ അദ്ദേഹം കവിത എഴുതാറില്ല. അതെന്തുകൊണ്ടാണെന്നു ചോദിച്ചുകൊണ്ടു അനവധി എഴുത്തു