താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം രവി പാഠപുസ്തകങ്ങൾ മാത്രം പഠിച്ചു. അയാൾക്ക് ചിന്തയില്ല. എല്ലാം ഹൃദിസ്തമാക്കുകയാണ്. പഠിത്തം വീട്ടു് പത്രപാരായണത്തിനുപോലും അല്പസമയം ചിലവാക്കുകയില്ല. അയാൾ സോമനോടു പറയാറുണ്ട്. സോമാ! ഇതൊന്നും പരീക്ഷക്കു പറ്റുകയില്ല. പഠിക്കേണ്ട പുസ്തകങ്ങൾ കൂടി വായിക്കണം. എന്നു് രവി! പാഠപുസ്തകം മാത്രം പോരാ, നമ്മുടെ ഗ്രന്ഥങ്ങൾ കൂടി വായിക്കണം! എന്നായിരിക്കും സോമന്റെ മറുപടി. ജൂനിയർ ക്ലാസ്സിലെ പരീക്ഷക്കു് സോമൻ തെല്ലുപരുങ്ങി. രവിക്കു വിഷമമൊന്നു തോന്നിയില്ല. എങ്കിലും രണ്ടു പേരും പാസ്സായി. മദ്ധ്യവേനൽ അവധിയായി. അവർ നാട്ടിലേക്കു തിരിച്ചു. നിർമ്മലമായ ഖദർവേഷമാണ് സോമൻ അണിഞ്ഞിരുന്നതു്. രവി പഴയരീതി തന്നെ. സോമന്റെ വേഷം നാട്ടുകാർക്ക് ചിലസംശയങ്ങളുണ്ടാക്കി. അയാളുടെ ഗാന്ധിത്തൊപ്പിയും ഖദർവേഷവും അവർക്കു രസിച്ചില്ല. മൂട്ടയെക്കൊന്നും ആദ്യവസാനം പത്രം വായിച്ചും സമയം കൊല്ലുന്ന വിശ്രമവൃദ്ധന്മാരായ പെൻഷൻ ഉദ്യോഗസ്ഥന്മാരായിരുന്നു സോമന്റെ ഏറ്റവും വലിയ നിരൂപകന്മാർ. പട്ടണത്തിൽ പോയി അവൻ വഷളായി! ഈതൊപ്പിയും വെച്ചോണ്ടുനടന്നു് അവൻ ഒടുവിൽ തൊപ്പിയിടും!-- ഒരാൾ പറഞ്ഞു. അവന്റെ അഹങ്കാരം അല്ലാതെന്താ? കുറച്ചുകിട്ടുമ്പോൾ ഇതൊക്കെ മാറും-- വേറൊരാളു പറഞ്ഞു.