താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം അതിന്റെ പണം പാവങ്ങളുടെ വിശപ്പടക്കുവാനായിട്ടുള്ളതാണു്. പണക്കാരൻ കീശ വീർപ്പിക്കുവാനല്ല. അതോർക്കണം. ഉം പണക്കാരന്റെ സഞ്ചി വിർപ്പിക്കുന്നവയാണ് നീയണിഞ്ഞിരിക്കുന്ന ആ മേനിയുള്ള വസ്ത്രങ്ങൾ. പട്ടിണിപ്പാവങ്ങളുടെ അഷ്ടിക്കുള്ള മുതലാണു് ഈ പരുപരുത്ത ഖദർ. അതിനാൽ നീ ഖദറു ധരിച്ചുതുടങ്ങണം. അതിന്നെനിക്കു സാദ്ധ്യമല്ല രവി! ഞാൻ അതിഷ്ടപ്പെടുന്നില്ല. പിന്നീടു സോമനൊന്നും പറഞ്ഞില്ല. കൊല്ലം രണ്ടുകഴിഞ്ഞു. അവർ ബി. എ. ക്ലാസ്സിലെത്തി. പട്ടണജീവിതം വലിയ പരിവർത്തനങ്ങളൊന്നും അവരിൽ വരുത്തിയില്ല. രവി പഴയ രവി തന്നെ. റോഡുനീളെയിരുന്നു യാചിക്കുന്ന യാചകസഹസ്രങ്ങളെ കാണുമ്പോൾ സോമൻ രവിയോടു ചോദിക്കാറുണ്ട്. പാലും തേനും ഒഴുകിക്കൊണ്ടിരുന്ന രാജ്യം ഇന്നു് പൈ ദാഹത്താൽ പാടുപെടുന്നു. ഇതാരുവരുത്തിയ മാറ്റം? എന്നു് ഭഗ്നചിത്തരും നഗ്നഗാത്രരുമായ പരസഹസ്രങ്ങളെ കാണാറുള്ളപ്പോൾ സോമൻ നെടുവീർപ്പിടുന്നതും രവി ശ്രദ്ധിച്ചിട്ടുണ്ട്. സോമന്റെ ഹൃദയത്തിൽ അവ മായാത്തവണ്ണം പതിയും. രവിയുടെ ഹൃദയത്തിൽ അവയ്ക്കു സ്ഥാനമില്ല. വായിച്ചു്, ചിന്തിച്ചു്-- അങ്ങിനെ സോമൻ ദിവസങ്ങൾ തള്ളിവന്നു. രാഷ്ട്രീയമീമാംസാഗ്രന്ഥങ്ങളെല്ലാം അയാൾ പഠിച്ചു. ഗാന്ധിജിയുടെയും മറ്റു് കാൺഗ്രസ് നേതാക്കന്മാരുടെയും ഗ്രന്ഥങ്ങൾ അയാൾ ഹൃദിസ്ഥമാക്കി.