Jump to content

താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം അയാളാ സ്വാതന്ത്ര്യം കൊണ്ടുവരാൻ പോന്നെ! ഏഭ്യൻ-- എന്നായി വേറൊരാൾ. ആ രവിയെ നോക്കണം! അവനു് അവന്റെ കാര്യം. അങ്ങനാമിടുക്കുള്ളവർ!-- ആദ്യത്തെ ആളാണിതുപറഞ്ഞതു്. സോമനെ അല്പദിവസങ്ങൾക്കുമുമ്പുവരെ പുകഴ്ത്തിക്കൊണ്ടു നടന്നവരാണീക്കൂട്ടർ. അവൻ ഗാന്ധിത്തൊപ്പിധരിച്ചതോടെ അവരുടെ അഭിപ്രായം മാറി. കുഞ്ഞേ! ഇതൊന്നും നമുക്കു നല്ലതല്ല. ഈ തൊപ്പിവച്ചുകൊണ്ടു നടക്കരുതു്. ഒരുദിവസം ഒരുവൃദ്ധൻ സോമനോടു പറഞ്ഞു. സോമൻ ഒന്നു ചിരിച്ചതല്ലാതെ ഉത്തരമൊന്നും പറഞ്ഞില്ല. അങ്ങിനെ ഗാന്ധിത്തൊപ്പിധരിച്ചതോടെ സോമൻ വഷളൻ സ്ഥാനത്തിനർഹനായി. രവി ഇന്നും അവർക്കെല്ലാം നല്ലകുഞ്ഞുതന്നെ. അയാൾ തൊപ്പിധരിച്ചില്ല. ഖദറുടുത്തുമില്ല. അവൻ ഭാവിയുള്ള ചെറുപ്പക്കാരനാണു്. ഇതായിരുന്നു ആ നാട്ടുകാരുടെ വിധി. അവധികഴിഞ്ഞു. വീണ്ടും സോമനും രവിയും പട്ടണത്തിലേക്കു തിരിച്ചു. കാളേജു തുറന്നു. രവിവീണ്ടും പാഠപുസ്തകങ്ങൾ കയ്യിലെടുത്തു. സോമൻ പുതിയ പുതിയ ഗ്രന്ഥങ്ങൾ തേടി വായനശാലകളിൽ നടന്നു. ആ പട്ടണത്തിലെ വിദ്യാർത്ഥിസംഘടനയുടെ അദ്ധ്യക്ഷനായി സോമൻ തിരഞ്ഞെടുക്കപ്പെട്ടു. അയാളുടെ രാഷ്ട്രീയപ്രവർത്തനങ്ങൾക്ക് അതു് സഹായകമായി. ഗാന്ധിത്തൊപ്പിധരിച്ചുകൊണ്ട് ക്ലാസ്സിൽ ചെല്ലുകയാൽ സോമനെ ഒരാഴ്ചത്തേക്ക് സസ്പെന്റ്റു ചെയ്തു. പത്രദ്വാരാ അതു നാടെങ്ങും പരന്നു. വിദ്യാർത്ഥിഘടന അതിൽ