ഉള്ളടക്കത്തിലേക്ക് പോവുക

താൾ:1937-padyatharavali-part-2-pallath-raman.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-28-


14. മഹദ്വാക്യങ്ങൾ.
----------

മുള്ളുള്ളവൃക്ഷങ്ങളൊട്ടകത്തിന്നിഷ്ട-
മുള്ളത്തിലാഗ്രഹം മാനിന്നിളം പുല്ല്.

***


മണമുള്ളൊരു കുസുമങ്ങൾ തിരഞ്ഞി-
ട്ടണയുന്നില്ലേ വണ്ടുകളെങ്ങും?

നമ്പ്യാർ.


***


തന്നത്താനറിയാത്ത ജളന്മാർ
തന്നുടെ കനമതു താനേ കളയും.

സത്യാസ്വയംവരം.


***


പ്രത്യുപകാരം മറക്കുന്ന പൂരുഷൻ
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും

രാമായണം.


***


ഈറ്റുപാമ്പു കടിപ്പാനായ് ചീറിവന്നങ്ങടുക്കുമ്പോൾ
ഏറുനിന്നു നല്ലവാക്കു പറഞ്ഞാൽ പറ്റുകില്ലേതും.

പഞ്ചേന്ദ്രോപാഖ്യാനം.


***
"https://ml.wikisource.org/w/index.php?title=താൾ:1937-padyatharavali-part-2-pallath-raman.pdf/30&oldid=222447" എന്ന താളിൽനിന്ന് ശേഖരിച്ചത്