ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
—22—
2, വിശുദ്ധിയല്ലാതൊരു ചീത്ത ചിന്ത
വിളഞ്ഞിടാതുള്ളൊരു നിന്മനസ്സും;
നനുത്ത പൂമ്പട്ടു തൊഴും വപുസ്സും
കൊതിക്കുമേ കൊച്ചുകിടാങ്ങൾ ഞങ്ങൾ.
3. അടുത്തമാവിൽ ചെറു കൂടുകെട്ടി-
കുടുംബസൗഖ്യത്തോടു പാൎപ്പതില്ലേ?
കിടാങ്ങളില്ലേ? ചെറുപാഠശാല
ചെടിപ്പടൎപ്പോ ഗുരുവാരു ചൊൽക?
പള്ളത്ത് രാമൻ.
ചിത്തചിന്ത വിചാരം നിന്റെ മനസ്സും ശരീരവും ഒരുപോലെ
നിൎമ്മലമാണെന്നു ഭാവം. വപുസ്സ്=ഉടൽ.