ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
_23_
11. പുത്രദുഃഖം.
ഉണ്ണിക്കുമാര! ചതിച്ചിതോ പൈതലേ!
കണ്ണും നിറുത്തിക്കിടക്കുന്നതെന്തു നീ?
ദണ്ഡിച്ചിടുന്ന കിഴട്ടു പിതാവിൻ്റെ
പിണ്ഡത്തിനാരു നീയല്ലാതെ മക്കളെ!
പൊന്നും ചിലമ്പും പുലിനഖവും നല്ല
മിന്നുന്ന മാലയും നൂലുമണിഞ്ഞു നീ
പിന്നീന്നു മണ്ടിക്കളിച്ചുവന്നെന്നുടെ
കണ്ണുകൾ പൊത്തിക്കഴുത്തിൽ കരേറീട്ടു,
കണ്ണാടി മിന്നും കഷണ്ടിയിൽ കാണുന്നൊ-
രുണ്ണിയൊക്കെകൊണ്ടു മാടി വിളിക്കയും;
വെണ്ണയും ചോറും പഴം പഞ്ചസാരയും
കിണ്ണത്തിൽ പാലും നിറയെപ്പകർന്നുവെ-
ച്ചുണ്ണുവാനമ്മ വിളിക്കുന്ന നേരത്തു
മണ്ണു വാരിക്കളിച്ചോടി നടക്കയും;
എണ്ണം പലതിവ കണ്ടു സുഖിപ്പതി-
നെന്നു കഴിവു വരുന്നെന്റെ ദൈവമേ!
ഒക്കത്തെടുപ്പാനൊരുണ്ണിയില്ലാഞ്ഞിട്ടു
ദുഃഖിക്കുമാറായി വന്നു ഞാനിങ്ങിനെ.
മക്കളില്ലാത്ത മനുജർക്കൊരിക്കലും
സൽഗതിയില്ലെന്നു ചൊല്ലുന്നു സത്തുക്കൾ.
സന്താനഗോപാലം. കിളിമാനൂർ, വിദ്വാൻ കോയിത്തമ്പുരാൻ