ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-21-
മാരി വരുന്നേരം നൽക്കുട ചൂടുവാ-
നാരുമൊരുത്തരും താരാഞ്ഞോരോ?
കുന്നു ചുമന്നിട്ടു വെണ്ണചുമന്നുള്ളൊ
രുണ്ണിക്കൈ നോവുന്നതില്ലയോ ചൊൽ?
കുന്നു ചുമക്കേണമെന്നങ്ങു ചിന്തിച്ചോ
വെണ്ണ ചുമന്നിട്ടു ശീലിച്ചു നീ.
വെണ്ണയെന്നോർത്തിട്ടു കുന്നിനെത്തന്നെയും
മെല്ലവെ വായിലങ്ങാക്കൊല്ലാതെ."
പൈതലായുള്ളോരു കണ്ണൻ്റെ ചൊൽ കേട്ടു
പൈതങ്ങളോടു കലർന്നെല്ലാരും
കുന്നിന്നു കീഴിലെ നൂണോരു നിങ്ങളി-
ക്കുന്നുതാൻ വീഴുമെന്നോർക്കേണ്ടാതേ.
കൃഷ്ണഗാഥ.
ചെറുശ്ശേരി
-::-
10. മാടപ്പിറാവ്.
1. തത്തിക്കളിച്ചും, വരിനെല്ലു മെല്ലെ
കൊത്തിക്കൊറിച്ചും, ചിറകിട്ടടിച്ചും
പാടത്തു കണ്ണും കരളും കവർന്ന
മാടപ്പിറാവേ, വരികെന്റെ ചാരേ.