ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ആനകണക്കെ മദിച്ചു തിമർത്തവൻ
കാനകനാറി പറിച്ചെറിഞ്ഞും;
ഊനം വരുത്തിനാൻ ചെമ്പകം ചേമന്തി
ചെമ്പരുത്തിയേയും.........
ഒപ്പത്തിൽ നട്ടുനനച്ചുയർന്നീടുന്ന
കല്പക വൃക്ഷം പറിച്ചെറിഞ്ഞും
ശില്പംപെരുകിന പൂവല്ലിവൃക്ഷങ്ങ-
ളെപ്പേരും ഭഞ്ജിച്ചു.........
എഴുത്തച്ഛൻ.
ജാനകീചോരൻ = സീതയെക്കട്ടുകൊണ്ടുപോയ കള്ളൻ (രാവണൻ). ജാനകീവല്ലഭൻ = രാമൻ. മത്തഗജം = മദയാന. ഭഞ്ജിച്ചു = തകർത്തു.