Jump to content

താൾ:1937-padyatharavali-part-2-pallath-raman.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
6. രാവണോദ്യാനത്തിൽ ചെന്ന
ഹനൂമാൻ

രാക്ഷരെക്കണ്ടു പോയീല നാമെങ്കിൽ
ആക്ഷേപിക്കും നമ്മെ രാക്ഷസരും,
മർക്കടവീരന്മാരങ്ങു നാം ചെല്ലുമ്പോൾ
ധിക്കരിക്കും നമ്മെ നാരായണ!

ജാനകീചോരനെ ത്തേജോവധംചെയ്തു
ഞാനിപ്പുരി ചുട്ടുപോയില്ലെങ്കിൽ,
ജാനകീവല്ലഭനുള്ളിലുണ്ടാം ബഹു-
മാനക്ഷയം നമ്മിൽ..........

ഇത്ഥം നിനച്ചവനുദ്യാനത്തിൽ പ്പുക്കു
മത്തഗജം കണക്കെ ഹനൂമാൻ
ഉത്തമവൃക്ഷങ്ങൾ പെട്ടെന്നു പൊട്ടിച്ചു
പുത്തൻപൂവല്ലിയും...........

തെച്ചിമലരൊക്കെ ത്തച്ചുപൊട്ടിച്ചിട്ടു-
മുച്ചമലരി പറിച്ചെറിഞ്ഞും;
പിച്ചകവല്ലി പറിച്ചു തിരുമ്മിയു-
മൊച്ച കൊള്ളിപ്പിച്ചു..........

"https://ml.wikisource.org/w/index.php?title=താൾ:1937-padyatharavali-part-2-pallath-raman.pdf/17&oldid=219996" എന്ന താളിൽനിന്ന് ശേഖരിച്ചത്