താൾ:1854 Jnanakeerthangal.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൫


൩൫ H.g.

ജ്ഞാനസ്നാനത്തിന്നുള്ളത.

൧ കൃപയുള്ള രക്ഷിതാവെ !

പാപമുള്ള ഞങ്ങളെ

നിന്റെ വാഗ്ദത്ത പ്രകാരം

കേട്ട കൈക്കൊള്ളേണമെ.


൨ നിന്റെ ദിവ്യ ആത്മം കൊണ്ട

ഇവരെ നന്നാക്കുക:

നിൻ സഹായം കൃപ രക്ഷ

കൂടെ എന്നും തരിക.


൩ ശത്രു ആപത്ത പരീക്ഷ

അവൎക്കുണ്ട പലതും :

എന്നാൽ നിന്റെ ശക്തി കൊണ്ട

എല്ലാം അവർ ജയിക്കും.


൪ ഇപ്രകാരം രക്ഷിതാവെ ,

എല്ലാരെയും സൂക്ഷിക്ക :

കൃപ കൊണ്ട പൂൎണ്ണമാക്കി ,

നിത്യ മോക്ഷം തരിക.

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/37&oldid=150769" എന്ന താളിൽനിന്ന് ശേഖരിച്ചത്