താൾ:1854 Jnanakeerthangal.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൬

൩൬ L.M. Hg.

സ്ഥിരീകരണത്തിന്ന.

൧ കൎത്താവെ സ്വൎഗ്ഗത്തിൽ നിന്ന

നിൻ ഭൃത്യന്മാരെ നോക്കുക :

നീ അവൎക്ക സഹായിച്ച ,

വിശ്വാസം ധൈൎയ്യം കൊടുക്ക.


൨ നിൻ പരിശുദ്ധാത്മാവിനെ

ഓരോരുത്തന കൊടുക്ക :

നീ എന്നന്നേക്കും അവരെ

സാത്താനിൽ നിന്നും രക്ഷിക്ക.


൩ എല്ലാവരെയും കൎത്താവെ ;

പാപം കൂടാത കാക്കുക ;

നിൻ ദിവ്യ ഇഷ്ടം ഞങ്ങളിൽ

സമ്പൂൎണ്ണമാക്കി തരിക.


൪ നിൻ വാഗ്ദത്ത പ്രകാരം നീ

അനുഗ്രഹിച്ച രക്ഷിക്കും :

മേലാൽ നീ സ്വൎഗ്ഗത്തിലേക്ക

നിൻ ദാസന്മാരെ കൈക്കൊള്ളും.

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/38&oldid=150782" എന്ന താളിൽനിന്ന് ശേഖരിച്ചത്