താൾ:1854 Jnanakeerthangal.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൨൫

൨൫ L.M. B.

ക്രിസ്തുവിന്റെ കരേറ്റം.


൧ കരേറിപ്പോയി എൻ കൎത്താവെ

അനേകം ദൂതർ കൂടവെ

മേൽ ലോക സൈന്യം അത്രയും

സംകീൎത്തിച്ചു ആരോഹണം.


൨ സ്വൎലോകത്തിന്റെ വാതുക്കൽ

വിസ്തീൎണ്ണമായി വെച്ചേച്ചിപ്പോൾ

തൻ രക്തം മൂലം പലരും

സന്തോഷമായി പ്രവേശിക്കും.


൩ സിംഹാസനത്തെ പ്രാപിച്ചു

സൎവാധികാരി ആയിതു

വിമോക്ഷം തരും പാപിക്കും

തൻ നീതിയിൽ വിശ്വാസവും.


൪ മേൽ ലോകത്തിന്റെ സൈന്യവും

ഭൂലോകത്തുള്ള സഭയും

മഹത്വപ്പെട്ട ഇവനെ

കൊണ്ടാടി സ്തുതി പാടട്ടെ.

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/23&oldid=150660" എന്ന താളിൽനിന്ന് ശേഖരിച്ചത്