താൾ:1854 Jnanakeerthangal.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൪


൨൪ Hg.

൧ കണ്ടാലും! യേശു മരിച്ചു

തൻ ശുദ്ധിമാന്മാർ കരഞ്ഞു;

ഇരുൾ ആകാശത്തെ മൂടി,

ഭൂമിയും കൂടെ ഇളകി.


൨ എന്നാൽ ആ ദുഃഖഭാവത്തെ

വിട്ടൊഴിഞ്ഞ സന്തോഷത്തെ;

ക്രിസ്തു സാത്താനെ ജയിച്ചു,

അവൻ ഇന്ന ഉയരുന്നു.


൩ രാജാവെ, എന്നും വാഴുക!

വീണ്ടെടുപ്പാൻ നീ ജനിച്ചു;

നീ ഞങ്ങളെയും രക്ഷിപ്പാൻ

മരിച്ചിട്ട ജീവിക്കുന്നു.


൪ നിൻ ജയം എങ്ങ സാത്താനെ?

നിൻ മൂൎച്ച എങ്ങ മൃത്യുവെ?

കൎത്താവ എല്ലാം തോല്പിച്ചു:

എല്ലാത്തിന്മേൽ താൻ വാഴുന്നു.

"https://ml.wikisource.org/w/index.php?title=താൾ:1854_Jnanakeerthangal.pdf/22&oldid=150754" എന്ന താളിൽനിന്ന് ശേഖരിച്ചത്