താൾ:13E3287.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലക്ഷ്മീ പാർവ്വതീ സംവാദം

പാർവ്വതി1: അംബുജലൊചനൻ കുംഭിയെ കൊന്നതു
കൊമ്പുപറിപ്പതിന്ന് എന്നറിക
ലക്ഷ്മി: ബ്രഹ്മഹത്യചെയ്ത ദുർമ്മതി അല്ലയൊ
നിർമ്മലെ നിന്നുടെ ജീവനാഥൻ
പാർവ്വതി: സ്ത്രീകളെകൊന്നതലൌകികം എന്നുണ്ടൊ
നാഗെന്ദ്രകാമിനി നിർമ്മലാംഗി
ലക്ഷ്മി: പ്രെതഗണങ്ങൾക്കും ഭൂതഗണങ്ങൾക്കും
നാഥനല്ലൊ നിന്റെ ജീവനാഥൻ
പാർവ്വതി: മുഖ്യന്മാരായുള്ള വാനരന്മാരുമായി
സൌഖ്യമായിവാണതു നന്നൊപാരം
ലക്ഷ്മി: ഇച്ഛയില്ലാത നിൻ അച്ഛനാം ദക്ഷനെ
തച്ചുകൊന്നില്ലയൊ നിൻ കണവൻ
പാർവ്വതി: താതന്നെകൊന്നതിൻ പാതകം പൊക്കുവാൻ
മാതുലനെ കൊന്നത ഒർത്തില്ലയൊ
ലക്ഷ്മി: ബാലെ നിൻ കാന്തന്റെ കൊലും തുടികളും
നീളെ നടക്കുമ്പൊൾ കൊട്ടുവാനൊ
പാർവ്വതി: ഒടക്കുഴൽ വിളിമ്മീടുന്ന നെരത്തു
കൂടത്തുടിനാദം വെണും താനും
ലക്ഷ്മി: ഉത്തമെഗംഗയാം നാരിയെ സംഗിച്ചു
മൂർദ്ധാവിൽ കൊണ്ടങ്ങൊളിച്ചത എന്തെ
പാർവ്വതി: മംഗലകാന്തയെ തുംഗനാം രാക്ഷസൻ2
എങ്ങാനും കട്ടുകൊണ്ട് ഒടായ്വാനായി
ലക്ഷ്മി: കണ്ഠം കറുത്തതുകൊണ്ടുസുഭഗത്വം
ഉണ്ടെന്നൊ ഭാവം നിൻ കാന്തനെറ
പാർവ്വതി: കണ്ഠം കറുത്തതു കൊണ്ടെന്തു സംഭ്രമം
കണ്ടീലെ ആകക്കറുത്തമെനി
ലക്ഷ്മി: ഭർത്താക്കന്മാരെ കൊണ്ടിത്തരം നാം തമ്മിൽ
വിസ്തരിച്ചീടുക കഷ്ടമത്രെ
പാർവ്വതി: നന്നല്ലിതെന്നുള്ളത എന്നുള്ളിലും തൊന്നി
തന്വീഗിരിവരകന്യെ പാർത്താൽ
ഇന്നുതൊട്ടിവ്വണ്ണം കണ്ടങ്ങിരിപ്പൂലാ
ഇന്നിനിമെലില അരുതരുതെ.

91

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/93&oldid=201758" എന്ന താളിൽനിന്ന് ശേഖരിച്ചത്