താൾ:13E3287.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുറുനിങ്കലായമൂലം ആരും ഇല്ലയാതയായി
നീറിനീറി മാനസം......

9. ഐശ്വരിയ3മൊടുപാരിൽ ഈശ്വരൻ വസിപ്പിത് എന്ന്
ആശ്ചര്യമൊടു4 വിശ്വനായകൻപദാംബുജം
കശ്മലത്തെവെർ അറുത്തു വിശ്വസിച്ചു കൊള്ളുവാൻ
അനുഗ്രഹിക്ക സന്തതം.....

10. ഒന്നും ഇന്നു മന്നിൽ മൊഹം എന്നിലില്ല മാനസെ
നിന്നിൽ എന്നി ഒന്നുകൊണ്ടും എന്നിൽ അന്ത്യകാലമെ
മുന്നിൽ വന്നു നിന്നുകൊണ്ടു കണ്ടു ഞാൻ മരിക്കെണം
എന്നു ചിന്തസന്തതം

11. ഒരൊരൊന്നെ5ചെയ്തു പാപം ഒരൊരൊന്നെ ചൊല്ലിയും
....................6ചെയ്വതിന്നു വീരനാം കൃതാന്തനും
ഘൊരമായ ദണ്ഡെടുത്തു ക്രൂരമായടിക്കുമ്പൊൾ
ചാരവന്നു താങ്ങെണം......

12. ഔഷധങ്ങൾ മന്ത്രതന്ത്രപൂഷണങ്ങൾ വെഷവും
ദൂഷ്യമൊഷഭീഷണങ്ങൾ ആദിയായ വീര്യവും
ഈഷൽ എന്നി അന്ത്യകാലം അന്തകൻവരുന്നനാൾ
ഭൊഷനാകും അപ്പൊഴെ....

13. അർത്ഥപുത്രമിത്രശസ്ത്രതരത്നമാം കളത്രവും
ശാസ്ത്രവെദമാദിയായ വിദ്യകൌശലങ്ങളും
തത്രചെയ്തു തത്ര നീതി തത്ര എന്നുറെച്ചതും
മുദ്രയായി ചമെക്കയാൽ...

14. അഞ്ചുപഞ്ചഭൂതമംഗം അഞ്ചുമൊന്നും7 അക്ഷരം
നാഡിമൂന്നു മണ്ഡലങ്ങൾ അഞ്ചു മൂന്നുമന്ത്രമാം
പഞ്ചകാണ്മതില്ലയാത മാളികയതിൽ പരം
തഞ്ചിനില്പതീശ്വരൻ...

90

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/92&oldid=201756" എന്ന താളിൽനിന്ന് ശേഖരിച്ചത്