താൾ:13E3287.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ജ്ഞാനപ്പാന

പരമെശൻ ഒരാനതൻ വെഷമായി1
പരമെശ്വരി നല്ല പിടിയുമായി
കാനനത്തിൽ കളിച്ചു നടക്കുമ്പൊൾ
കരിതന്മുകവൻ പിറന്നീടിനാൻ
തുമ്പിക്കയ്യൊടുളവായ പൈതല്ക്കു
നന്മയൊടുള്ള കായ്ക്കകനി നൽകുവാൻ
വരിക്കച്ചുള്ള നല്ല വറുത്തരി
നറുനൈതെനും നീലകരിമ്പുകൾ
കൊട്ടത്തെങ്ങയും ശർക്കരവെല്ലവും
പഞ്ചസാരയും നല്ലൊരുപായസം
ആലങ്ങ2 ചെറുനാരങ്ങ എന്നിവ
മാമ്പഴം നല്ല മുന്തിരിങ്ങപ്പഴം
ശിവ3മൊടടിയൻ വച്ചു കൂപ്പുന്നെൻ
ശിവപെരുരമരും4 ഗണനാഥ
അഴകൊടങ്ങമൃ ചെയ്തടിയനെ
ഹിതമൊടെ തുണക്കെണം പാനെക്കു
കമലൊത്ഭവഭാമിനി ആകിയ
കമലെക്ഷണെ ദെവി നമൊ നമഃ
പാനചൊല്വാന്തുണക്കെണം ദൈവിനീ
പാല്നിറമൊടെ വാഴുന്ന ഭാരതി
വെള്ളത്തിൽ തിരതള്ളിവരുംവണ്ണം
ഉള്ളത്തിൽ വന്നുദിക്കെണംപാനെക്ക്
അടിയനുടെ നാവിൽ അനാരതം
കുടിപുക്കു വസിക്കസരസ്വതി
ഗുരുനാഥൻ തുണയാക സന്തതം
തിരുനാമങ്ങൾ നാവിന്മെൽ എപ്പൊഴും
പിരിയാതെ ഇരിക്കെണം നമ്മുടെ
നരജന്മം സഫലമാക്കീടുവാൻ
ഇന്നലെ ഒളം എന്തെന്നറിഞ്ഞീല

92

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/94&oldid=201759" എന്ന താളിൽനിന്ന് ശേഖരിച്ചത്