താൾ:13E3287.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


സൂര്യസ്തതുതി

അർക്കനിഷ്കള രൂപദിവാകര
ഭക്തവത്സല പാപവിനാശന
ത്വത്സ്വരൂപമ്മമഹ്യദിതൊന്നെണം
ആദിത്യഭഗവാനെ വണങ്ങുന്നെൻ
ആർക്കുമെ തിരിയാതവടിവായ
ഭാസ്കരനെ പരമ്പുരുഷപൊറ്റി
ആർത്തി തീർത്തെന്നെ കാത്തരുളീടെണം
ആദിത്യ....
ഇണ്ടൽനാളിൽ നാളിൽ പെരുകീടുന്നു1
ദൂഷ്യമായ2 മഹാവ്യാധിയെകൊണ്ടു
കണ്ടുതില്ലാ3 കഴിവതിന്നെതുമെ
ആ.......
ഈശ്വര ചികിത്സിപ്പാനുപായവും
ഭാഗ്യനാശം കൊണ്ടെതുമെകയ്ക്കുവരാ4
ചെർച്ചയും വിട്ടുവാടിയെന്മാനസം
ആ...........
ഉമ്പർനായക തമ്പുരാനെ വിഭൊ
ഗംഭീരാംബുധെ കീഴ്മെലതിങ്ങനെ5
വമ്പുകൊലുന്ന വമ്പിണിപ്പെട്ടു ഞാൻ6
ആ.......
ഊഴിമെലിരുന്നീടുവാനാഗ്രഹം
നാഴികാപൊലും ഇല്ലിനിക്കൊർക്കുമ്പൊൾ7
ദെഹപീഡാസഹിപ്പാൻ വശമില്ല8
ആ.....
എട്ടുദിക്കിലും ഈരെഴുലകിലും9
തട്ടൊത്തീടും10 ഭൂവനത്രയത്തിലും
ദ്രിഷ്ടികാട്ടുവാൻ11 പെട്ടന്നുദിച്ചീടും
ആ....
എടത്താർ 12 ശരവൈരിയും ബ്രഹ്മനും
കൂടക്കാർമുകിൽ വർണ്ണനും13

73

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/75&oldid=201733" എന്ന താളിൽനിന്ന് ശേഖരിച്ചത്