താൾ:13E3287.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ണ്ടെകർഷയൊടു ശുശൂഷിക്കുന്നൊൾ4
ആകായ്ക നീക്കീട്ടു നന്മവരുത്തീടും
നിത്യം......
ഐഹികന്തന്നിൽസുഖിച്ചങ്ങിരുന്നിട്ടു5
ദെഹത്തിന്നന്തരം വന്നീടുമ്പൊൾ
വൈകുണ്ഠലൊകത്തെ കാട്ടിത്തരും ഗുരു
നിത്യം....
ഒട്ടും ഉപെക്ഷയും കൂടാതെ കാലിന്റെ
മുട്ടും പടവും തലൊടികൊണ്ടാൽ
കിട്ടുന്നത എന്തെന്നു ഞാൻ പറയെണമൊ
നിത്യം....
ഒരൊരൊ വിദ്യകൾ എണ്ണി6 പ്പഠിക്കെണ്ടാ
നെരെയുദിക്കുമ്മനസ്സുതന്നിൽ
ഒരാതെ തൊന്നുമതിനുള്ളരർത്ഥവും
നിത്യം.....
ഔവണ്ണമുള്ള ഗുരുഭക്തി ഉണ്ടാകി-
ലീവണ്ണം എല്ലാം അനുഭവിക്കും
വെവ്വെറെ വന്നുവന്നെത്തും ധനധാന്യം
നിത്യം....
അക്കരുണാനിധിയായ ഗുരുവിന്റെ
തൃക്കഴൽ നിത്യവും കുമ്പിടുന്നെൻ
കുമ്പിടുന്നെൻ ഗുരുപാദം ഞാൻ എപ്പൊഴും
നിത്യം ഗുരുനാഥ കുമ്പിടുന്നെൻ

72

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/74&oldid=201731" എന്ന താളിൽനിന്ന് ശേഖരിച്ചത്