താൾ:13E3287.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
'ജന്മങ്ങൾ പലതും കഴിഞ്ഞെന്നതും'

എന്നൊരു പാഠഭേദവുമുണ്ട്.

109. പ്ര. പാ. ഭേ: 'ഭാരതഖണ്ഡത്തിന്റെ വലിപ്പവും'
110. 'അതിൽവന്നു' എന്ന് ആദ്യമെഴുതിയിരുന്നത്. 'ഇതിൽ വന്നു' എന്നു തിരുത്തിയി
രിക്കുന്നു 'അതിൽ വന്നു' എന്നു പ്ര. പാ. ഭേ.
111. 'ഇനിയുള്ള.... മെലിൽ വരാ എന്നും' -ഈ വരികൾ പ്രസിദ്ധീകൃതപാഠങ്ങളിൽ
സ്ഥാനം മാറിക്കാണുന്നു. ചില പാഠങ്ങളിൽ ഈ സ്ഥാനത്തുകാണുന്ന വരികൾ:

'ഇന്നു നാമസങ്കീർത്തനംകൊണ്ടുടൻ
വന്നുകൂടും പുരുഷാർത്ഥമെന്നതും
ഇന്നുതെറ്റിയാലിത്രയെളുപ്പമായ്
എന്നുമേലിലീവണ്ണം വരുമെന്നും
ഇനിയുള്ള നരകഭയങ്ങളും
ഇന്നുവേണ്ടും നിരൂപണമൊക്കെയും'
മറ്റുചില പാഠങ്ങളിൽ 'ഇന്നുതെറ്റിയാലിത്രയെളുപ്പമായ്
എന്നുമേലിലീവണ്ണംവരുമെന്നും' എന്നീ വരികൾ കാണുന്നില്ല.

112 പ്ര. പാ. ഭേ:
1) പോയ് വഴി പോയികാലം കളയാതെ
2) എന്തിനുവൃഥാകാലം കളയുന്നു
113. പ്ര. പാ. ഭേ:

വൈകുണ്ഠത്തിനു പൊയ്ക്കൊൾവിനെല്ലാരും

114. പ്ര. പാ. ഭേ: 'കൂടിയല്ലാപിറക്കുന്ന നേരത്തും'
115. പ്ര. പാ. ഭേ: 'അർത്ഥത്തിന്നുകൊതിക്കുന്നതെന്തു നാം'
116. ഭവനങ്ങളും ...... ഭൂതന്നെ'

പ്ര. പാ. ഭേ: 'ഭുവനത്തിലെ ഭൂതികളൊക്കെയും
ഭവനം നമുക്കായതിതുതന്നെ’

117. പ്ര. പാ. ഭേ: 'വിശ്വനാഥൻ പിതാവു നമുക്കെല്ലാം'
118. പ്ര. പാ. ഭേ: 'ഭക്ഷിച്ചീടുക തന്നെ പണിയുള്ളു'.
119. സക്തികൂടാതെ ... കഴിവൊളമിവ്വണ്ണം

പ്ര. പാ. ഭേ:
'സക്തികൂടാതെനാമങ്ങളെപ്പൊഴും
ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ
സിദ്ധികാലം കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും'.

120. ‘മൊഹംതീർന്നു...... നടക്കണം' - ഈ വരികൾ ചില പാഠങ്ങളിലില്ല. പി. സോമ
ന്റെ വ്യാഖ്യാനത്തിൽ ആറുവരികൾക്കുശേഷം 'മോഹം തീർന്നു മനസ്സുലയി
ക്കുമ്പോൾ

സോഹമെന്നിട കൂടുന്നു ജീവനും'
എന്ന് അല്പവ്യത്യാസത്തോടെ ഈ വരികൾ കാണുന്നു.

121. ഈ ഈരടിയിൽ ഹരിഷാശ്രു, വരിഷാദികൾ എന്നു സ്വരയോഗം ചെയ്തു
ചൊല്ലുന്നതാണ് വൃത്തഭദ്രം.

പ്ര. പാ. ഭേ:

1) ഹരിഷാശ്രുപരിപ്ലുതനായിട്ടു

പരുഷാദികളൊക്കെ സഹിച്ചുടൻ

2) ഹർഷാശ്രുവിൽ പരിപ്ലുതനായിട്ടു

പരുഷാദികളൊക്കെ സഹിച്ചുടൻ

126

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/128&oldid=201805" എന്ന താളിൽനിന്ന് ശേഖരിച്ചത്