താൾ:11E607.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്


ബളെളലിൽ 2ചൊറുട്ടി നൽപ്പെരിട്ടു
നമ്പുസരിയരെൻന്നാമമെന്നെ
പിള്ള പിറന്നു പന്തീരാണ്ടു കാലം ചെന്നു
പെരുമെയൊ ഞാനെതും ചെല്ലാവല്ലെൻ

28

മദ്ദളം കാളം പടഹം ഞ്ചിഹ്നം
ബാളുംഞ്ചുരികെയും ഞ്ചൊട്ടരക്കാലു
കൈത്താളം ബിട്ടെറൊടിട്ടി കുന്തം
കട്ടാരംഞ്ചൊട്ട കടുത്തെയും
ബജ്രവും ശൂലവും കൈക്കത്തിയും
പരിശുള്ള വാളും പലിശവെലും
യെത്തിരെയും മ്മികവായിധങ്ങൾ
യെറ്റം മ്മികവുള്ള കച്ചിൽപട്ടിൽ

29

പട്ടും തുകിലും പല ദൈവാക്കും
1വണ്ടാവും നെല്ലുംഞ്ചെമ്പും പൊന്നും
തട്ടുമിടെക്കെയുടുക്കു താളം
താരെയും കൊമ്പും കുഴെലും ബീണാ
ഇഷ്ടം ബരുമാറെടുത്തു വാഴിത്തി
യിമ്പത്തിനൊടങ്ങിരിക്കുമെടം
ഒട്ടെറ മിക്കെഴും കച്ചിൽപട്ടിൽ
ഓമെലിളന്തരിയരെൻഞ്ചൊല്ലുമർത്ഥം

30

അർത്ഥമെനകംമ്മികച്ചുതാകിൽ
ആൺകാരു മെത്തെയും ഞ്ചൊല്ലുവെൻ ഞാൻ
പുത്തിരരാകിൽ പുരുഷാർത്ഥമുണ്ടാം
പുണ്യയമുള്ള പുരുഷർ നാമെ
ഭക്തിയുണ്ടാം പരമെശ്വരെനാർ
താൻ പാദം പണിന്തിടും ബാന്നാൾ പരികീടും
സത്തിയത്തിൽപ്പിഴയാതെ നിൽക്കിൽ
ത്താനം കൊടുക്കാൻ നിൻ ബീട്ടിലെന്നെ.

10

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/64&oldid=201101" എന്ന താളിൽനിന്ന് ശേഖരിച്ചത്