താൾ:11E607.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പയ്യന്നൂർപ്പാട്ട്

31

യെന്നു ചൊല്ലിയ ശിക്ഷാശാരം
യെത്തിരെയും നന്നൂതെൻന്നിഷ്ടത്തിനു
മന്നിലെ മാളൊകെർ കെൾക്കും ബണ്ണം
മാനിച്ചു മാമു നീ ബാക്കു പൊലെ
ഇന്നുമെന്നും മറക്കാവൊന്നല്ലെയിതു
യിങ്ങനെ ചൊല്ലുവൊരില്ലെയാരും
ഇന്നു ഞാൻ ന്നിന്മകെനായിപ്പിറന്നി-
ട്ടെന്തൊരു ഗുണകർമ്മം ഞ്ചൈവുതപ്പാ.

32

അന്തെണർ മക്കെളയിപ്പിറന്നാൽ
അയ്യാണ്ടു പുക്കൽപ്പൊയൊതീ നില്പു
അന്തമെ രാജകെൾ മക്കെളായാൽ
അതാ കുതിര കലഹം ചൈവു
ഞ്ചൂത്തിരെൻ ഞ്ചൂത്തിരെർ മക്കെളായാൽ
ശുരിക പലവും പയെറ്റി നിൽപ്പു
വെന്തമെ വ്യാപാര മക്കെളായാൽ
വെള്ളിയും പൊന്നുമെടുത്തുരപ്പു.

33

വെള്ളിയും പൊന്നുമുരെയറിവെൻ
ബെണ്ടുവൊള്ളം കുറ കണ്ടറിവെൻ
പള്ളിയറയും തളമറിവെൻ
ബാണിയം ഞ്ചെയിവാൻ ബലതറിവെൻ
യെള്ളൊളം ബുധിയെനക്കൊതൊന്നയെ
മ്പെരുമാനനനമിസകരിച്ചെൻ
പിള്ളർ കെളായിട്ടിരിക്കുന്നാളെ
വ്യാപാരമെന്തെന്നറിവെനപ്പാ.

34

പിഴെയതെഴുതി കണക്കു വെപ്പു
വെണ്ടും ഗ്രന്ധമവെയും കെൾപ്പു
പഴതെല്ലാകാര്യം പണവും കാശും

11

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/65&oldid=201103" എന്ന താളിൽനിന്ന് ശേഖരിച്ചത്