താൾ:11E607.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xv

നല്കിയ കടലാസു പകർപ്പുകളിലുള്ളത്.

ഗുണ്ടർട്ടിന്റെ മരണശേഷമായിരിക്കണം അദ്ദേഹത്തിന്റെ
ഗ്രന്ഥശേഖരത്തിൽ സിംഹഭാഗവും ട്യൂബിങ്ങനിൽ എത്തിച്ചേർന്നത്. അച്ചടിച്ച
പുസ്തകങ്ങൾ ലൈബ്രറിയുടെ കാറ്റ്‌ലോഗിൽ ചേർത്തിരുന്നെങ്കിലും അമൂല്യങ്ങളായ
കൈയെഴുത്തു ഗ്രന്ഥങ്ങൾ 1986 വരെ കെട്ടുകളായി ഇരുന്നുപോയി. ബർലിനിലെ
ലോക മലയാളസമ്മേളനത്തിനുശേഷം ട്യൂബിങ്ങൻ സർവകലാശാല സന്ദർശിച്ച
അവസരത്തിൽ ഈ ലേഖകനാണ് ഗ്രന്ഥശേഖരം തിരിച്ചറിഞ്ഞത്. അതിനുശേഷം
അവ കാറ്റ്‌ലോഗു ചെയ്ത് ലൈബ്രറി രേഖകളിൽ ചേർത്തു.*

കാൽവിലെ ഗുണ്ടർട്ടു ഭവനത്തിൽ ശേഷിച്ച താളിയോല ഗ്രന്ഥങ്ങളുടെ
പേരുവിവരങ്ങൾ കോളോൺ സർവകലാശാലയിലെ ഡോ. കെ.എൽ.യാനർട്ടും
എൻ. നരസിംഹൻ പോറ്റിയും ചേർന്ന് 1980-ൽ പ്രസിദ്ധീകരിച്ച INDISCHE
HANDSCHRIFTEN (ഇന്ത്യൻ കൈയെഴുത്തുകൾ), ആറാം വാല്യത്തിൽ
ചേർത്തിട്ടുണ്ട്. പതിനാറു താളിയോലഗ്രന്ഥങ്ങളാണ് അവിടെ ഉണ്ടായിരുന്നത്.
ഇവ 1991 തുടക്കത്തിൽ ഗുണ്ടർട്ടു കുടുംബം ട്യൂബിങ്ങൻ സർവകലാശാലയ്ക്കു
സംഭാവന ചെയ്തു. 1986 നുശേഷം മലബാറിൽനിന്ന് ഗുണ്ടർട്ടു ഗ്രന്ഥശേഖരത്തിന്റെ
ഭാഗമായിരുന്ന ചില കടലാസു പകർപ്പുകൾകൂടി സർവകലാശാലയ്ക്കു ലഭിച്ചു.
അവയിൽ ഏറ്റവും പ്രധാനപ്പെട്ടതു തച്ചോളിപ്പാട്ടുകളാണ്. മലയാളികളുടെ
ശ്രദ്ധയിൽപ്പെട്ടിട്ടില്ലാത്ത ഉജ്ജ്വലവീരഗാഥകൾ ഉൾക്കൊള്ളുന്ന ഈ സമാഹാരം
ഇപ്പോൾ ട്യൂബിങ്ങൻ ഗ്രന്ഥപരമ്പരയുടെ മൂന്നാം വാല്യമായി തച്ചോളിപ്പാട്ടുകൾ
എന്ന പേരിൽ പ്രസിദ്ധീകരിക്കുന്നു.

കൈയെഴുത്തു ഗ്രന്ഥങ്ങളുടെ പട്ടിക

ഗുണ്ടർട്ട് ഗ്രന്ഥശേഖരത്തിലെ പ്രധാനപ്പെട്ട ഭാഗമായ കൈയെഴുത്തു
ഗ്രന്ഥങ്ങളെക്കുറിച്ച് സാമാന്യ പരിജ്ഞാനം ലഭിക്കാൻ ഉതകുമെന്ന പ്രതീക്ഷയിൽ
ഒരു പട്ടിക ഇവിടെ ചേർക്കുന്നു. സാഹിത്യചരിത്രങ്ങളിലൂടെയും മറ്റും കേട്ടറിയുക
മാത്രം ചെയ്തിട്ടുള്ള അത്യപൂർവങ്ങളായ ചില ഗ്രന്ഥങ്ങളെങ്കിലും ഈ
പട്ടികയിലുണ്ടാകും. അച്ചടിച്ചഗ്രന്ഥങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിട്ടില്ല എന്ന കാര്യം
ശ്രദ്ധിക്കുമല്ലോ. ഓലയിലുള്ള പകർപ്പുകളുടെ കാര്യം പ്രത്യേകം സൂചിപ്പിച്ചിരിക്കുന്നു.
മറ്റുള്ളവ കടലാസു പകർപ്പുകളാണ്.

അദ്വൈതം ശതകം, ഓല പു.110
അധ്യാത്മ രാമായണം കിളിപ്പാട്ട് ഒന്നാം പകർപ്പ് പു. 290; രണ്ടാം പകർപ്പ്,
പു. 302

*എന്നെ ട്യൂബിങ്ങനിലേക്കു കൂട്ടിക്കൊണ്ടുപോയതു ഡോ ഫ്രൻസാണ്. ഗുണ്ടർട്ട്
സ്വന്തം കയ്പടയിൽ തിരുത്തലുകൾ വരുത്തിയ നിഘണ്ടു തേടി ഫ്രാൻസിനെ സമീപിക്കാൻ
എന്നെ സഹായിച്ചതു ഹൈഡൽബർഗിലെ റോയി നാല്പതാംകളവും, ഇതിനെല്ലാം വേണ്ടി
എന്നെ ജർമനിയിൽ പിടിച്ചുനിറുത്തിയതു ഹ്യോക്‌സ്‌റ്ററിലെ ബാബുനാല്പതാംകളവുമാണ്.
ട്യൂബിങ്ങനിലെ പ്രവാസത്തിനിടയിൽ എന്നെ മാത്രമല്ല എന്റെ ജർമ്മൻ സഹകാരികളെയും
കേരളീയ ആതിഥ്യോപചാരങ്ങൾ കൊണ്ടു ഉല്ലാസഭരിതരാക്കിയ ബാബു ആലുങ്കലിനെ
നന്ദിപൂർവം ഓർമ്മിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/21&oldid=201023" എന്ന താളിൽനിന്ന് ശേഖരിച്ചത്